TRENDING:

Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം

Last Updated:
ടിക്ടോക്ക് അനുയായികൾക്കിടയിൽ പിന്തുണയുള്ള സൗഹൃദം കണ്ടെത്തിയിരിക്കുകയാണ് മിയ.
advertisement
1/6
Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം
ദിവസങ്ങൾക്ക് മുമ്പാണ് മുൻ പോൺ താരം മിയ ഖലീഫ ആത്മഹത്യ ചെയ്തെന്ന തരത്തിൽ വാർത്തകൾ വന്നത്. ഇതിനു പിന്നാലെ ഇതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തുകയും ചെയ്തു. മൂക്കിൽ സർജറി നടത്തിയെന്ന കാര്യവും മിയ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ലോകത്താണ് താരം.
advertisement
2/6
മറ്റെവിടെയുമല്ല, ടിക്ടോക്കിൽ തന്നെ. ടിക്ക് ടോക്ക് അനുയായികൾക്കിടയിൽ പിന്തുണയുള്ള  സൗഹൃദം കണ്ടെത്തിയിരിക്കുകയാണ് മിയ. മറ്റ് സോഷ്യൽ മീഡിയകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളും ഭീഷണികളും അഭിപ്രായങ്ങൾ ഓഫ് ചെയ്യാൻ അവരെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ടിക്ടോക്കിൽ എല്ലാവരും സൗഹൃദത്തിലാണെന്നാണ് മിയ പറയുന്നത്.
advertisement
3/6
ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ നിന്ന് നല്ല അനുഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ മിയ വ്യക്തമാക്കി. മോശം കമന്റുകൾ തന്നെ മോശമായി തന്നെ ബാധിച്ചുവെന്നും മിയ പറഞ്ഞു.
advertisement
4/6
ടിക്ടോക്ക് പുതിയൊരു ലോകമായിട്ടാണ് തനിക്ക് തോന്നിയതെന്ന് മിയ പറയുന്നു. ടിക്ടോക്കിൽ വരുന്ന കമന്റുകൾ വായിക്കാറുണ്ടെന്നും അവ ഓഫുചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും മിയ കൂട്ടിച്ചേർത്തു. ടിക്ടോക്കിൽ കമന്റ് ചെയ്യുന്നവരുമായി സൗഹൃദത്തിലാകാനാണ് ശ്രമിക്കുന്നതെന്നും മിയ പറഞ്ഞു.
advertisement
5/6
2014 നും 2015 നും ഇടയിൽ അഡൽറ്റ് വീഡിയോകളിലൂടെയാണ് മിയ പ്രശസ്തയായത്. പോൺ വീഡിയോകളിൽ ഹിജാബ് ധരിച്ചതിനെ തുടർന്നുള്ള വിവാദം അവരുടെ ജനപ്രീതി വർധിപ്പിച്ചു. 2015 ന്റെ തുടക്കത്തിലാണ് പോൺ വീഡിയോകൾ ചെയ്യുന്നത് അവസാനിപ്പിച്ചത്.
advertisement
6/6
വിരമിച്ചിട്ടും വീഡിയോകളിൽ ഉടമസ്ഥാവകാശമില്ലാത്തതിനാൽ അവളുടെ ഡൊമെയ്‌നും വീഡിയോകളും ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. കൂടുതൽ വീഡിയോകൾ നിർമ്മിക്കാൻ സമ്മതിച്ചാൽ മാത്രമേ വരുമാനം പങ്കിടാൻ സമ്മതിക്കുകയുള്ളൂവെന്ന് സൈറ്റ് ഉടമകൾ പറഞ്ഞതായി മിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം
Open in App
Home
Video
Impact Shorts
Web Stories