TRENDING:

മകൾ വലിയ സിനിമാ നടി, വീട് നിറയെ മുറികൾ, എന്നിട്ടും അച്ഛനും അമ്മയും ഹാളിൽ കിടന്നേ ഉറങ്ങൂ; പടം പിടിച്ചത് അവരറിഞ്ഞോ?

Last Updated:
വലിയ വീടുണ്ട്. ആ വീട്ടിൽ നിറയെ മുറികളും, എന്നാലും അച്ഛനും അമ്മയും ലിവിങ് റൂമിൽ കിടന്നേ ഉറങ്ങൂ എന്നാണ് പുത്രിയുടെ പരാതി
advertisement
1/7
മകൾ വലിയ സിനിമാ നടി, വീട് നിറയെ മുറികൾ, എന്നിട്ടും അച്ഛനും അമ്മയും ഹാളിൽ കിടന്നേ ഉറങ്ങൂ; പടം പിടിച്ചത് അവരറിഞ്ഞോ?
കിടന്നുറങ്ങും മുൻപ് വീട്ടിൽ കതകടച്ചോ എന്ന് പലരും നോക്കാറുണ്ടാകും. എന്നാൽ മക്കൾ ആ പരിസരത്തുണ്ടോ എന്ന കാര്യം നോക്കാറുണ്ടോ നിങ്ങൾ. ഇല്ലെങ്കിൽ ഇതുപോലെ കിടന്നുറങ്ങുന്ന പടവും ചിലപ്പോൾ സോഷ്യൽ മീഡിയ വഴി നാട്ടുകാരുടെ മുന്നിലെത്തും. ഈ അച്ഛന്റെയും അമ്മയുടെയും മകളെ എല്ലാവർക്കുമറിയാം. ഒരു ചെറിയ പരിഭവത്തോടു കൂടിയാണ് മകൾ ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇടുന്നത്
advertisement
2/7
മോള് വലിയ സിനിമ നടിയാണ്. വലിയ വീടുണ്ട്. ആ വീട്ടിൽ നിറയെ മുറികളും, എന്നാലും അച്ഛനും അമ്മയും ലിവിങ് റൂമിൽ കിടന്നേ ഉറങ്ങൂ എന്നാണ് ക്യാപ്‌ഷൻ. കഴിഞ്ഞ ശിശുദിനത്തിൽ ഊഞ്ഞാൽ ആടിയ അമ്മയ്ക്കും ഊഞ്ഞാലിൽ ആട്ടിയ അച്ഛനും മകൾ കൊടുത്ത മറ്റൊരു പണിയാണ് ഈ ചിത്രം (തുടർന്ന് വായിക്കുക)
advertisement
3/7
രാജു, വീണ എന്നിങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും പേര്. മകൾ ധന്യ വീണ. നവ്യ നായർ എന്ന് പറഞ്ഞാലേ എല്ലാപേരും അറിയൂ. ഈ പടം ഇട്ടാലെങ്കിലും, അവർ സൗകര്യങ്ങൾ ഉള്ള മുറിയിൽ കിടന്നുറങ്ങട്ടെ എന്ന് കരുതിക്കാണും നവ്യ. രണ്ടുപേർക്കും ടാഗുമുണ്ട് 
advertisement
4/7
മിക്കവാറും ഈ ഫോട്ടോ എടുക്കൽ പരിപാടി കഴിഞ്ഞ് നവ്യ ഇതുപോലെ ഒരു കുസൃതി ചിരി പാസാക്കിയിട്ടുണ്ടാകും. നവ്യയുടെ ആദ്യ ചിത്രങ്ങളിൽ ഒന്നായ 'ഇഷ്‌ടം' എന്ന സിനിമയിലും നിറയെ പ്രാങ്ക് ഒപ്പിക്കുന്ന നായികാ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്
advertisement
5/7
കുടുംബത്തെ ഏറെ കരുതലോടെ കാക്കുന്ന ആൾ കൂടിയാണ് നവ്യ നായർ. വീൽചെയറിന്റെ സഹായം ആവശ്യമുള്ള മുത്തശ്ശിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയ നവ്യായാണിത്. കുഞ്ഞുനാളിൽ പല സ്വപ്നങ്ങളും നടത്തിക്കൊടുത്ത മുത്തശ്ശിക്ക് തിരിച്ചു നൽകേണ്ട സമയമായി എന്ന് നവ്യ
advertisement
6/7
നവ്യയുടെ ഡാൻസ് സ്കൂൾ ആയ മാതംഗി ബൈ നവ്യയുടെ നെടുംതൂൺ കൂടിയാണ് അച്ഛനും അമ്മയും. ഈ നൃത്ത വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരാണിവർ
advertisement
7/7
സമയം കിട്ടുമ്പോഴെല്ലാം നവ്യ ഭർത്താവ് സന്തോഷ് മേനോന്റെ കുടുംബവുമായും ഒത്തുചേരാറുണ്ട്. ഭർത്താവിനും മകനും ഭർത്താവിന്റെ അമ്മയ്ക്കും ഒപ്പം പോസ് ചെയ്യുന്ന നവ്യ നായർ
മലയാളം വാർത്തകൾ/Photogallery/Buzz/
മകൾ വലിയ സിനിമാ നടി, വീട് നിറയെ മുറികൾ, എന്നിട്ടും അച്ഛനും അമ്മയും ഹാളിൽ കിടന്നേ ഉറങ്ങൂ; പടം പിടിച്ചത് അവരറിഞ്ഞോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories