TRENDING:

പത്തു വർഷങ്ങൾക്ക് ശേഷം; നയൻ‌താരയും വിക്കിയും ഫഹദിനും നസ്രിയക്കും ഒപ്പം

Last Updated:
നസ്രിയയും ഫഹദും സ്വീറ്റസ്റ്റ്, ക്യൂട്ടസ്റ്റ്, ബെസ്റ്റ് എന്ന് നയൻ‌താര
advertisement
1/6
പത്തു വർഷങ്ങൾക്ക് ശേഷം; നയൻ‌താരയും വിക്കിയും ഫഹദിനും നസ്രിയക്കും ഒപ്പം
ആറ്റ്ലിയുടെ ആദ്യ ചിത്രം 'രാജാ റാണി' കണ്ടവർ റെജീനയേയും കീർത്തനയേയും ഓർക്കുന്നുണ്ടാകും. അവർ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു. നീണ്ട വർഷത്തെ ഇടവേള അവസാനിപ്പിച്ച് നയൻ‌താര (Nayanthara), വിഗ്നേഷ് ശിവൻ (Vignesh Shivan), നസ്രിയ (Nazriya Nazim), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ ഒത്തുകൂടി. ചിത്രങ്ങളുമായി നസ്രിയ ഇൻസ്റ്റാഗ്രാമിൽ എത്തിച്ചേർന്നു. നയനും നസുവും വൈറ്റ് ഷർട്ടിൽ ട്വിൻ ചെയ്യുന്നുണ്ട്
advertisement
2/6
മലയാളികളുടെ മൂന്നു പ്രിയപ്പെട്ട താരങ്ങളെയും ഇഷ്‌ടസംവിധായകനെയും ഒരു ഫ്രയിമിൽ കണ്ട ആരാധകർരുണ്ടോ അടങ്ങിയിരിക്കുന്നു? അവരും കൂടി, കമന്റുകളുമായി. എന്തുകൊണ്ടാണ് ഇത്രയും കാത്തിരിക്കേണ്ടി വന്നത് എന്ന് നസ്രിയ ക്യാപ്‌ഷനിൽ ഒരു ചോദ്യമിടുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കീർത്തന, റെജീന ഫാൻസും കമന്റുകളുമായി വന്നുചേർന്നവരിൽ കാണും. അന്ന് അവരുടെ കൂടെയില്ലാതിരുന്ന ഫഹദിനും വിക്കിക്കും ഒരുപക്ഷെ ഈ കൂടിച്ചേരൽ ഒരു പുത്തൻ അനുഭവമായിരിക്കും. കൂടിക്കഴ്ച നയൻതാരയ്ക്കും ഏറെ ബോധിച്ചു
advertisement
4/6
ലവ് ആൻഡ് ലവ് ഒൺലി എന്നാണ് നയൻ‌താര ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. സ്വീറ്റസ്റ്റ്, ക്യൂട്ടസ്റ്റ്, ബെസ്റ്റ് എന്നാണ് നസ്രിയയെയും ഫഹദിനെയും നയൻ‌താര വിളിച്ചത്
advertisement
5/6
ആരെല്ലാം ഉണ്ടെങ്കിലും, ഇനിയും ഒരു സിനിമയിൽ പോലും അഭിനയിക്കാതെ ഫാൻസിനെ കൂട്ടുന്ന ഉയിരും ഉലകവും എവിടെയെന്നാകും അവരുടെ ഫാൻസ്‌ അന്വേഷിക്കുക. പോസ്റ്റ് ചെയ്ത ചിത്രത്തിൽ കുട്ടിക്കുറുമ്പമാർ ഇല്ല. അവർ മറ്റെവിടെയെങ്കിലും അടിച്ചുപൊളിച്ച് എന്ജോയ് ചെയ്യുന്നുണ്ടാവും
advertisement
6/6
നസ്രിയ ഒരു വലിയ ബ്രേക്ക് എടുത്ത ശേഷം വീണ്ടും സിനിമയിലേക്ക് വരുന്നുണ്ട്. ബേസിൽ ജോസഫ് നായകനാവുന്ന 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിലാണ് നസ്രിയ നായികാവേഷം ചെയ്യുക. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അതേസമയം വിഷു ചിത്രമായ 'ആവേശത്തിലെ' രംഗണ്ണൻ ഫഹദിന്റെതായി ആഘോഷിക്കപ്പെട്ട കഥാപാത്രമായി മാറിയിരിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
പത്തു വർഷങ്ങൾക്ക് ശേഷം; നയൻ‌താരയും വിക്കിയും ഫഹദിനും നസ്രിയക്കും ഒപ്പം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories