TRENDING:

Parineeti Chopra| ജോലി ചാർട്ടേഡ് അക്കൗണ്ടന്റ്, തട്ടകം രാഷ്ട്രീയം; പരിനീതി ചോപ്രയുടെ ഭർത്താവിന്റെ ആസ്തി

Last Updated:
മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് പരിനീതി ചോപ്രയുടെ ഭർത്താവ് ഉപയോഗിക്കുന്നത്
advertisement
1/6
ജോലി ചാർട്ടേഡ് അക്കൗണ്ടന്റ്, തട്ടകം രാഷ്ട്രീയം; പരിനീതി ചോപ്രയുടെ ഭർത്താവിന്റെ ആസ്തി
ദിവസങ്ങൾക്കു മുമ്പാണ് ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
advertisement
2/6
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങളിൽ ആഢംബര രീതിയിലായിരുന്നു വിവാഹം.
advertisement
3/6
തട്ടകം രാഷ്ട്രീയമാണെങ്കിലും രാഘവ് ഛദ്ദയുടെ തൊഴിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് രാഘവ് ഛദ്ദ. നിരവധി പ്രമുഖ കമ്പനികളുടെ ചാർട്ടേഡ് അക്കൗണ്ടന്റാണ് അദ്ദേഹം. ഡിലോയിറ്റ്, ശ്യാം മൽപാനി, ഗ്രാന്റ് തോൺടൺ തുടങ്ങി നിരവധി പ്രമുഖ കമ്പനികളുമായി ചേർന്ന് രാഘവ് ഛദ്ദ പ്രവർത്തിക്കുന്നുണ്ട്.
advertisement
4/6
ബോളിവുഡ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി സാധാരണക്കാരനായാണ് രാഘവ് ഛദ്ദയുടെ ജീവിത രീതി. 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തിയെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
advertisement
5/6
മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് പരിനീതി ചോപ്രയുടെ ഭർത്താവ് ഉപയോഗിക്കുന്നത്. കൂടാതെ, 4,95,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളും 37 ലക്ഷം രൂപയുടെ വസതിയും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
advertisement
6/6
അതേസമയം, 60 കോടിയാണ് പരിനീതി ചോപ്രയുടെ ആസ്തി. മുംബൈയിൽ കടലിന് അഭിമുഖമായി ലക്ഷ്വറി അപാർട്മെന്റും ഔഡി എ6, ജാഗ്വാർ എക്സ്ജെഎൽ, ഔഡി ക്യൂ5 എന്നീ ആഢംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parineeti Chopra| ജോലി ചാർട്ടേഡ് അക്കൗണ്ടന്റ്, തട്ടകം രാഷ്ട്രീയം; പരിനീതി ചോപ്രയുടെ ഭർത്താവിന്റെ ആസ്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories