TRENDING:

22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; പ്രായം കൂടുംതോറും തുണിയുടെ അളവ് കുറയുകയാണല്ലോ എന്ന് സോഷ്യൽ മീഡിയ

Last Updated:
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ.
advertisement
1/6
22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; പ്രായം കൂടുംതോറും തുണിയുടെ അളവ് കുറയുകയാണല്ലോ എന്ന് സോഷ്യൽ മീഡിയ
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാനിയ അയ്യപ്പന്‍. എന്നാൽ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം താരത്തിന് സൈബർ ആക്രമണം നേരിടാറുണ്ട്. ആദ്യ സിനിമ മുതല്‍ സാനിയ വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്. പലപ്പോഴും നടിയുടെ വസ്ത്രധാരണമാണ് പലരെയും ചൊടിപ്പിക്കാറുള്ളത്.
advertisement
2/6
സമാനമായ രീതിയില്‍ നടിയുടെ പുത്തന്‍ ഫോട്ടോസിനും വീഡിയോസിനും വ്യാപക വിമര്‍ശനമാണ് വന്നിരിക്കുന്നത്.താരം പങ്കുവച്ച പിറന്നാൾ ചിത്രത്തിനു പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടത്. സാനിയ തന്റെ 22-ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ആഘോഷിച്ചത്.
advertisement
3/6
ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അതേസമയം ഇതിലെ താരത്തിന്റെ വേഷത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.
advertisement
4/6
'പ്രായം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞു വരുന്നുവലോ' 'പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്' തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. എന്നാൽ ഇതുവരെ സാനിയ അധിക്ഷേപ കമന്റുകൾക്കെതിരെ പ്രതികരിച്ചിട്ടില്ല.
advertisement
5/6
പതിനഞ്ച് വയസില്‍ നായികയായി വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ എന്ന സിനിമയിലെ നായിക വേഷം നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തു. തുടക്കത്തില്‍ ട്രോളുകളാണ് ലഭിച്ചതെങ്കിലും അത് പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ നടിയെ സഹായിച്ചു. എന്നാല്‍ അത്യാവശ്യം ഗ്ലാമറസായി എത്തുന്ന നടിയുടെ ചിത്രങ്ങളെല്ലാം വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെടാറുള്ളത്.
advertisement
6/6
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; പ്രായം കൂടുംതോറും തുണിയുടെ അളവ് കുറയുകയാണല്ലോ എന്ന് സോഷ്യൽ മീഡിയ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories