ലോക്ക്ഡൗൺ നാളുകളിൽ 40 ലിറ്റർ മുലപ്പാൽ ദാനം നൽകി മാതൃകയായി ഒരമ്മ
- Published by:user_57
- news18-malayalam
Last Updated:
Nidhi Parmar donated 40 litres of breast milk during lockdown | ഫെബ്രുവരി മാസത്തിലാണ് ഇവർക്ക് കുഞ്ഞു ജനിച്ചത്. പിന്നീടുള്ള മാസങ്ങളിൽ മുലപ്പാൽ ദാനം നൽകുകയായിരുന്നു
advertisement
1/6

പൊതുവിടങ്ങളിൽ മുലപ്പാല് കൊടുക്കുന്നത് ചർച്ചയാവുന്ന നാട്ടിൽ സ്വന്തം മുലപ്പാൽ ദാനം നൽകി ഒരമ്മ. ലോക്ക്ഡൗൺ നാളുകളിൽ ഇവർ 40 ലിറ്ററിലധികം മുലപ്പാൽ ആശുപത്രിയിൽ ദാനം നൽകുകയായിരുന്നു. നിർമ്മാതാവായ നിധി പർമാർ ഹിരാനന്ദാനിയാണ് ഈ അപൂർവ വ്യക്തിത്വത്തിന്റെ ഉടമ (പ്രതീകാത്മക ചിത്രം)
advertisement
2/6
ഈ വർഷം ഫെബ്രുവരിയിലാണ് 41 കാരിയായ നിധിക്ക് മകൻ ജനിക്കുന്നത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇവർ മുലപ്പാൽ ദാനം നൽകിയത്. ഭൂമി പഡ്നേക്കർ, തപ്‌സി പന്നു എന്നിവർ വേഷമിട്ട 'സാൻദ് കി ആംഖ്' എന്ന ചിത്രം നിമ്മിച്ചത് നിധിയാണ് (പ്രതീകാത്മക ചിത്രം)
advertisement
3/6
സ്വന്തം കുഞ്ഞിന് നൽകാം എന്ന ചിന്തയിലായിരുന്നു നിധി. പക്ഷെ കുഞ്ഞിന് കൊടുത്ത ശേഷവും കൂടുതൽ പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട അവസ്ഥ വന്നു. അപ്പോഴാണ് അത് മറ്റാർക്കെങ്കിലും ഉപയോഗം വരുന്ന രീതിയിൽ പ്രയോജനപ്പെടുത്താം എന്ന ആശയം ഉടലെടുത്തത്. അങ്ങനെ ഖർ മുംബൈയിൽ ഉള്ള സൂര്യ ഹോസ്പിറ്റലിൽ ദാനം നൽകി (പ്രതീകാത്മക ചിത്രം)
advertisement
4/6
ഫ്രിഡ്ജിൽ നന്നായി സൂക്ഷിച്ചാൽ മുലപ്പാൽ മൂന്നു മുതൽ നാല് മാസം വരെ കേടാവാതിരിക്കും എന്ന അറിവാണ് നിധിയെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മുലപ്പാൽ ഉപയോഗിച്ച് ഫേസ്പാക്ക് ഉണ്ടാക്കാം എന്ന് നിധി ഇന്റർനെറ്റിൽ നിന്നും മനസ്സിലാക്കി. അതുകൊണ്ടു തന്നെ സലൂണുകളിൽ നൽകാൻ നിധിക്ക് മനസ്സ് വന്നില്ല (പ്രതീകാത്മക ചിത്രം)
advertisement
5/6
ബാന്ദ്രയിലുള്ള തന്റെ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരമാണ് നിധി സൂര്യ ഹോസ്പിറ്റലിന് സ്വന്തം മുലപ്പാൽ നൽകിയത്. അതിനോടകം തന്നെ 150 മില്ലി വീതമുള്ള 20 പാക്കറ്റ് മുലപ്പാൽ നിധിയുടെ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു. പക്ഷെ ലോക്ക്ഡൗണിൽ എങ്ങനെ ആശുപത്രി വരെ പോയി അത് കൈമാറും എന്ന ആകുലത ഉണ്ടായി (പ്രതീകാത്മക ചിത്രം)
advertisement
6/6
എന്നാൽ അക്കാര്യത്തിൽ സീറോ-കോൺടാക്ട് പിക്ക് അപ്പ് ആശുപത്രി അധികൃതർ ഉറപ്പു നൽകി. ഈ ആശുപത്രിയിൽ 2019 മുതൽ മുലപ്പാൽ സൂക്ഷിക്കുന്ന സംവിധാനം നിലവിലുണ്ട് (പ്രതീകാത്മക ചിത്രം)