TRENDING:

ആം ആദ്മി നേതാവുമായി പരിനീതി ചോപ്ര പ്രണയത്തിലോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി യുവ നേതാവ്

Last Updated:
പാർലമെന്റിൽ നിന്നും പുറത്തിറങ്ങിയ യുവ നേതാവിനോട് ബോളിവുഡ് നടിയമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം
advertisement
1/7
ആം ആദ്മി നേതാവുമായി പരിനീതി ചോപ്ര പ്രണയത്തിലോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി യുവ നേതാവ്
ആം ആദ്മി പാർട്ടിയുടെ യുവ നേതാവുമായി ബോളിവുഡ് താരം പരിനീതി ചോപ്ര പ്രണയത്തിലാണോ? ഇങ്ങനെയൊരു ഗോസിപ്പ് ബോളിവുഡിൽ ഉയർന്നു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.
advertisement
2/7
പരിനീതിയും യുവ നേതാവും മുംബൈയിലെ ഒരു റസ്റ്ററന്റിൽ നിന്ന് ഒന്നിച്ച് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നതുമുതലാണ് ബോളിവുഡിലെ പുതിയ പ്രണയകഥയെ കുറിച്ച് ചർച്ച തുടങ്ങിയത്.
advertisement
3/7
ആം ആദ്മി പാർട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ പേരാണ് പരിനീതിക്കൊപ്പം ഉയർന്നു കേൾക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും പതിവായി ഡിന്നറും ലഞ്ചുമെല്ലാം ഒന്നിച്ച് കഴിക്കാറുണ്ടെന്നുമൊക്കെയാണ് ബോളിവുഡിലെ പാപ്പരാസികളുടെ കണ്ടെത്തൽ. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
advertisement
4/7
പരിനീതി ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല. ഇപ്പോൾ രാഘവ് ഛദ്ദയോട് തന്നെ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
advertisement
5/7
പാർലമെന്റിൽ നിന്നും പുറത്തിറങ്ങിയ യുവ നേതാവിനോട് ബോളിവുഡ് നടിയമായി പ്രണയത്തിലാണോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങളെന്നോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ, പരിനീതിയെ കുറിച്ചല്ല എന്നായിരുന്നു രാഘവ് ഛദ്ദയുടെ മറുപടി.
advertisement
6/7
ഉടനെ വന്നു അടുത്ത ചോദ്യം, വിവാഹം ഉടൻ ഉണ്ടാകുമോ? വിവാഹം കഴിക്കുമ്പോൾ അറിയാക്കാമെന്നായിരുന്നു യുവ നേതാവിന്റെ മറുപടി.
advertisement
7/7
പരിനീതിയും രാഘവ് ഛദ്ദയും പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ഇരുവരും തമ്മിൽ ഏറെ നാളായി പരിചയമുണ്ടെങ്കിലും അടുത്തിടെയാണ് അടുപ്പം പ്രണയത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ആം ആദ്മി നേതാവുമായി പരിനീതി ചോപ്ര പ്രണയത്തിലോ? വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി യുവ നേതാവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories