TRENDING:

ജീവിതത്തിൽ ടോക്സിക്കായ മനുഷ്യരെ ഉപേക്ഷിക്കുവെന്ന് പരിണീതി ചോപ്ര; ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആരാധകർ

Last Updated:
മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നത് ഒഴിവാക്കണമെന്നും താരം സോഷ്യൽ മീഡിയയില്‍ കുറിച്ചു
advertisement
1/6
ജീവിതത്തിൽ ടോക്സിക്കായ മനുഷ്യരെ ഉപേക്ഷിക്കുവെന്ന് പരിണീതി ചോപ്ര; ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആരാധകർ
ബോളിവുഡ് താരം പരിനീതി ചോപ്രയ്ക്ക് ആരാധകർ നിരവധിയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
advertisement
2/6
ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.താടിക്ക് കൈകൊടുത്ത് ചിന്തയിലിരുന്ന് ബോട്ട് യാത്ര ചെയ്യുന്ന വിഡിയോയാണ് പരിണീതി ചോപ്ര പങ്കുവച്ചത്.
advertisement
3/6
ഇതിനു താഴെ ഇങ്ങനെ കുറിച്ചു;‘പ്രാധാന്യമില്ലാത്ത കാര്യങ്ങൾ അങ്ങനെ കാണണം. ഒരു നിമിഷം പോലും പാഴാക്കരുത്. സമയം ഓടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നത് ഒഴിവാക്കണം. ജീവിതത്തിൽ ടോക്സിക്കായ മനുഷ്യരെ ഉപേക്ഷിക്കൂ. ജീവിതം അനന്തമാണ്.’’
advertisement
4/6
വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ‘ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്’ എന്നായിരുന്നു കമന്റുകളിൽ പലരുടെയും ചോദ്യം. എന്താണ് ഈ വിഡിയോയിലൂടെ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചവരും നിരവധിയാണ്.
advertisement
5/6
അതേസമയം നിങ്ങൾക്ക് ഞങ്ങളുണ്ട്, ഈ കാലവും കടന്നു പോകും എന്നിങ്ങനെ പരിണീതിയെ ആശ്വസിപ്പിക്കുന്ന രീതിയിലുള്ള നിരവധി കമന്റുകളും എത്തി.
advertisement
6/6
കഴിഞ്ഞ വർഷമാണ് പരിനീതി ചോപ്രയുടെ വിവാഹം കഴിഞ്ഞത്. ആംആദ്മി നേതാവ് രാഘവ് ഛദ്ദാണ് ഭർത്താവ്. ഇവരുടെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ജീവിതത്തിൽ ടോക്സിക്കായ മനുഷ്യരെ ഉപേക്ഷിക്കുവെന്ന് പരിണീതി ചോപ്ര; ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories