TRENDING:

Prayaga Martin | പ്രയാഗ മാർട്ടിൻ മിടുക്കിക്കുട്ടി; പഠിച്ച കോളേജിൽ അന്വേഷിച്ചാൽ കിട്ടുന്ന വിവരങ്ങൾ

Last Updated:
കോളേജിൽ നടിയുടെ പേര് പ്രയാഗ റോസ് മാർട്ടിൻ. കൊച്ചിയിലെ കോളേജിൽ പ്രയാഗ ശ്രദ്ധേയയാകുന്നതിങ്ങനെ
advertisement
1/6
Prayaga Martin | പ്രയാഗ മാർട്ടിൻ മിടുക്കിക്കുട്ടി; പഠിച്ച കോളേജിൽ അന്വേഷിച്ചാൽ കിട്ടുന്ന വിവരങ്ങൾ
അഭിനയിച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും പേരിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നടി പ്രയാഗ മാർട്ടിനെയല്ല (Prayaga Martin), കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കണ്ടത്. കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ നടിയുടെ പേരും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെട്ടതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു. നടൻ ശ്രീനാഥ് ഭാസിയുടെ പേരും ഒപ്പം ഉയർന്നു കേട്ടു. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയും, രണ്ടുപേരും അവരുടെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യം ശ്രീനാഥ് ഭാസിയും, പിന്നീട് പ്രയാഗയും പൊലീസിന് മുന്നിൽ ഹാജരായി
advertisement
2/6
ഒരു മാട്രിമോണി സൈറ്റിന്റെ പരസ്യത്തിലാണ് പ്രയാഗയെ പ്രേക്ഷകർ ആദ്യമായി കണ്ടത്. ഇതിൽ സ്കൂൾ യൂണിഫോം ധരിച്ച്, പല്ലിൽ കമ്പിയിട്ട സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു പ്രയാഗ. ചേട്ടന്റെ ഭാവിപങ്കാളിക്കുള്ള സമ്മാനം തിരഞ്ഞെടുക്കുന്ന പെൺകുട്ടി. പിൽക്കാലത്തു സിനിമയിൽ നായികയായ പ്രയാഗ അതായിരുന്നു എന്ന് മനസിലാക്കാൻ പോലും പ്രയാസമായിരുന്നു. മലയാള സിനിമയിൽ ഒരുപിടി വേഷങ്ങൾ ചെയ്തതോടു കൂടി പ്രയാഗ മലയാളി യുവത്വത്തിന്റെ ക്രഷ് ആയി മാറി (തുടർന്ന് വായിക്കുക)
advertisement
3/6
കേസിൽ തന്റെ പേരുൾപ്പെട്ട ശേഷം പൊലീസിന് മുന്നിൽ ഹാജരായ പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞതും വാർത്തയായി. ഓം പ്രകാശ് ആരെന്ന് ഗൂഗിൾ അടിച്ചു നോക്കിയാണ് മനസിലായതെന്നു പ്രയാഗ. കൊച്ചിയിൽ നടന്ന സംഗീത പരിപാടിയുടെ ഭാഗമായി ശ്രീനാഥ്, പ്രയാഗ എന്നിവർ ഗുണ്ടാ നേതാവിനെ കണ്ടിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ഈ ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്നു കണ്ടെത്തിയതോടെ കേസ് വിവാദത്തിലായി. സോഷ്യലൈസിങിന്റെ ഭാഗമായി നിരവധിപ്പേരെ കാണുന്നത് ജോലിയുടെ ഭാഗമെന്നും, അങ്ങനെ ഒരാളെ കണ്ടിരിക്കാമെന്നും പ്രയാഗ
advertisement
4/6
'ഒരു മുറൈ വന്ത് പാർത്തായ'യിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ നായിക ഇന്നത്തെ മലയാള സിനിമയിൽ പഴയപോലെ സജീവമല്ല. എന്നാൽ പ്രയാഗ അപ്പോഴും വാർത്തകളിൽ ഇടം നേടുന്നതിൽ ഒട്ടും പിന്നിലല്ല. തന്റെ വ്യത്യസ്തവും വിചിത്രവുമായ ലുക്കുകളിലൂടെയാണ് പ്രയാഗ വാർത്തയിലേക്ക് ആകർഷിക്കപ്പെടുക. സോഷ്യൽ മീഡിയയിലും അങ്ങനെ തന്നെ. പണ്ടുണ്ടായിരുന്ന കറുത്തു നീണ്ട തലമുടി മുറിച്ച് പിക്‌സി അടിച്ച്, അതിൽ മഴവിൽ നിറങ്ങൾ പോലെ മാറിമാറി കളർ പരീക്ഷണങ്ങൾ നടത്തി പ്രയാഗ
advertisement
5/6
സ്വന്തം ജീവിതവും തീരുമാനങ്ങളും പ്രയാഗ സ്വന്തമായി നിശ്ചയിക്കുന്നു. ഇതിന്റെ പേരിൽ ട്രോളുകൾ വന്നപ്പോഴും പ്രയാഗ ചിരിച്ചു തള്ളി. പ്രയാഗയുടെ പേരിൽ ഒരു കേസ് വന്നപ്പോഴും, പലരും ആദ്യം ഓടിച്ചെന്നത് നടിയുടെ പോസ്റ്റുകളിലെ കമന്റ് ബോക്സുകളിലേക്കാണ്. അവിടെയും കമന്റ്റ് കൊണ്ട് ട്രോൾ ആക്രമണം. എന്നാൽ, നിങ്ങൾ നോക്കേണ്ടത് പ്രയാഗയുടെ പോസ്റ്റുകളും കമന്റുകളും മാത്രമല്ല, പ്രയാഗ പഠിച്ച കോളേജിൽ കൂടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലെ പൂർവവിദ്യാർത്ഥിനിയാണ്. കോളേജിനെ സംബന്ധിച്ചിടത്തോളം പ്രയാഗ ഇവിടുത്തെ വിദ്യാർത്ഥിനി എന്ന് പറയുന്നതിൽ അഭിമാനം മാത്രം
advertisement
6/6
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥിനിയായിരുന്നു പ്രയാഗ മാർട്ടിൻ. ഇവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും കമ്മ്യൂണിക്കേഷൻ പഠനത്തിലും പ്രയാഗ ബിരുദം സ്വന്തമാക്കി. ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ പ്രയാഗ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 2018ൽ ആണ് ഈ വിവരം കോളേജിന്റെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്. പ്രയാഗയെ കൂടാതെ രമ്യ നമ്പീശൻ, ദേവി ചന്ദന (ഇരുവരും ഭരതനാട്യം വിഭാഗം), അസിൻ തോട്ടുങ്കൽ, സംവൃത സുനിൽ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും ഈ കോളേജിന്റെ പ്രമുഖ പൂർവ്വവിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെട്ടതായി കാണാം. എഴുത്തുകാരും, ഐ.എ.എസ്. ഉദ്യോഗസ്ഥരുമായ വ്യക്തികളും സെന്റ് തെരേസാസിന്റെ വിദ്യാർത്ഥികളാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Prayaga Martin | പ്രയാഗ മാർട്ടിൻ മിടുക്കിക്കുട്ടി; പഠിച്ച കോളേജിൽ അന്വേഷിച്ചാൽ കിട്ടുന്ന വിവരങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories