TRENDING:

Rachana Narayanankutty | പ്രായം വെറും നമ്പറല്ലേ? രചന നാരായണൻകുട്ടിയുടെ പിറന്നാൾ കളറാക്കി ലാലേട്ടനും കൂട്ടരും

Last Updated:
രചനയുടെ പിറന്നാളിന് മോഹൻലാൽ, ഇടവേള ബാബു, സിദ്ധിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർ ചേർന്നാഘോഷം
advertisement
1/7
Rachana Narayanankutty | പ്രായം വെറും നമ്പറല്ലേ? രചന നാരായണൻകുട്ടിയുടെ പിറന്നാൾ കളറാക്കി ലാലേട്ടനും കൂട്ടരും
രചന നാരായണൻകുട്ടിയുടെ (Rachana Narayanankutty) ജന്മദിനം കളറാക്കി മോഹൻലാലും കൂട്ടരും. ഇത്രയേറെ താരങ്ങൾ പങ്കെടുത്ത ഒരു പിറന്നാൾ ആഘോഷം എന്തായാലും അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന കാര്യം ഉറപ്പ്. അടുത്തിടെ കുഞ്ചാക്കോ ബോബന്റെ അമ്മയുടെയും ഭാര്യയുടെയും പിറന്നാളിന് മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ പങ്കെടുത്തതായിരുന്നു ഏറ്റവും വലിയ ചടങ്ങ്
advertisement
2/7
കേക്ക് മുറിച്ചാണ് രചനയുടെ ജന്മദിനം കെങ്കേമം ആയത്. ഇനി യുവതി എന്ന് ഔദ്യോഗികമായി വിളിക്കപ്പെടാൻ തനിക്കധികം നാളുകളില്ല എന്ന് രചന മുൻപൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാലും ജന്മദിനത്തിന് അതൊന്നും ഒരു വിഷയമല്ല. അതെല്ലാരും കൂടിയങ്ങ് ആഘോഷമാക്കി (തുടർന്ന് വായിക്കുക)
advertisement
3/7
ഇടവേള ബാബു, സിദ്ധിഖ്, ശ്വേതാ മേനോൻ, ബാബുരാജ്, സുധീർ കരമന തുടങ്ങിയവർ പിറന്നാൾ വേളയിൽ സന്നിഹിതരായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രധാനികൾ എല്ലാപേരും ചേർന്ന ആഘോഷമായി മാറി രചനയുടെ പിറന്നാൾ
advertisement
4/7
'ആറാട്ട്' സിനിമയിൽ രചന നാരായണൻകുട്ടി മോഹൻലാലിനൊപ്പം വേഷമിട്ടിരുന്നു. സീരിയൽ ലോകത്തു നിന്നും സിനിമയിലേക്ക് പ്രവേശിച്ച് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത താരങ്ങൾക്കൊപ്പമാണ് രചനയും
advertisement
5/7
നൃത്തവും അധ്യാപനവുമാണ് രചന നാരായണൻകുട്ടിയുടെ മറ്റു പ്രധാന മേഖലകൾ. ഒട്ടേറെ വിദ്യാർത്ഥിനികളെ നൃത്തം പഠിപ്പിച്ച അദ്ധ്യാപിക എന്ന നിലയിലും രചന ശ്രദ്ധേയയാണ്. അധ്യാപനത്തിൽ ഇംഗ്ലീഷ് ആണ് രചനയുടെ വിഷയം
advertisement
6/7
'സന്തോഷം നിറഞ്ഞ നാല്പതുകളിലേക്ക്' എന്ന് ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്ത ക്യാപ്‌ഷനിൽ രചന കുറിച്ചിരുന്നു
advertisement
7/7
സ്റ്റേജിൽ നൃത്ത പരിപാടിക്കിടെ രചന നാരായണൻകുട്ടി. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Rachana Narayanankutty | പ്രായം വെറും നമ്പറല്ലേ? രചന നാരായണൻകുട്ടിയുടെ പിറന്നാൾ കളറാക്കി ലാലേട്ടനും കൂട്ടരും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories