TRENDING:

സന്തോഷ് വർക്കി വീണ്ടും ആറാടുകയാണ്; സൈജുവിന്റെ 'ഉണ്ണി മുകുന്ദനെ' ലാലേട്ടനാക്കി പ്രതികരണം

Last Updated:
സൈജുവിന്റെ ഒപ്പം നിന്നാണ് ചിത്രത്തെയും അഭിനേതാവിനെയും കുറിച്ച് സന്തോഷ് വർക്കിയുടെ റിവ്യൂ
advertisement
1/5
സന്തോഷ് വർക്കി വീണ്ടും ആറാടുകയാണ്; സൈജുവിന്റെ 'ഉണ്ണി മുകുന്ദനെ' ലാലേട്ടനാക്കി പ്രതികരണം
സൈജു കുറുപ്പിന്റെ (Saiju Kurup) ഏറ്റവും പുതിയ ചിത്രം 'ജാനകി ജാനേ' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നവ്യ നായർ നായികയായ സിനിമയിൽ സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രദർശനത്തിന് ശേഷം സൈജുവിന്റെ പ്രകടനത്തെക്കുറിച്ച് സന്തോഷ് വർക്കി നൽകിയ പ്രതികരണം ശ്രദ്ധനേടുകയാണ്
advertisement
2/5
'ആറാട്ട്' എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് ശ്രദ്ധ നേടി 'ആറാട്ടണ്ണൻ' എന്ന് വിളിപ്പേര് വീണ സന്തോഷ് വർക്കി മിക്കവാറും പുതിയ റിലീസ് ചിത്രങ്ങളുടെ വേദിയിൽ സ്ഥിരസാന്നിധ്യമാണ്. ഇക്കുറി സൈജുവിന്റെ ഒപ്പം നിന്നാണ് ചിത്രത്തെയും അഭിനേതാവിനെയും കുറിച്ച് സന്തോഷ് വർക്കി പ്രതികരിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/5
'സൈജു കുറുപ്പ് 80കളിലെ ലാലേട്ടൻ' എന്നാണ് സന്തോഷ് വർക്കിയുടെ പ്രതികരണം. 'വെള്ളാനകളുടെ നാട്' സിനിമയിൽ സി.പി. എന്ന കോൺട്രാക്ടറുടെ വേഷമായിരുന്നു മോഹൻലാൽ ചെയ്തത്. ഈ സിനിമയുടെ റിലീസിനും മുൻപ് തന്നെ ആ സമാനത പലരും ഉയർത്തിക്കാട്ടിയിരുന്നു
advertisement
4/5
ഉടൻ തന്നെ 'എന്നെ ആളുകളെല്ലാം കൂടി കളിയാക്കും' എന്നാണ് സൈജു കുറുപ്പ് നൽകിയ പ്രതികരണം. എന്നാലും സന്തോഷ് വർക്കി വിടാൻ ഭാവമില്ല എന്നായി. ഈ പ്രതികരണം സോഷ്യൽ മീഡിയ ട്രോളുകളിൽ ഇടം നേടാൻ അധികം കാലതാമസമുണ്ടായില്ല
advertisement
5/5
ചെറിയ ബഡ്ജറ്റിൽ ഒരുക്കി, മികച്ച പ്രതികരണം നേടുന്ന കുടുംബ ചിത്രമാണ് 'ജാനകി ജാനേ'. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
സന്തോഷ് വർക്കി വീണ്ടും ആറാടുകയാണ്; സൈജുവിന്റെ 'ഉണ്ണി മുകുന്ദനെ' ലാലേട്ടനാക്കി പ്രതികരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories