'ആ സംഭവത്തിന് ശേഷം പലരും എന്നോട് എതിര്‍പ്പ് പ്രകടിപ്പിച്ചു; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു'; സാനിയ
- Published by:Sarika KP
- news18-malayalam
Last Updated:
അബദ്ധവശാല്‍ താന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.
advertisement
1/8

ഏറെ ആരാധകരുള്ള പ്രിയ താരമാണ് സാനിയ അയ്യപ്പൻ. താരത്തിൻരെ മിക്ക വിശേഷങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. താരം സമൂഹ മാധ്യമങ്ങളിലും വളരെ ആക്ടിവാണ് . തനിക്കെതിരെ എത്തുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായും വ്യക്തമായും മറുപടി നൽകാൻ താരം ശ്രമിക്കാറുണ്ട്.
advertisement
2/8
ഇപ്പോഴിതാ സാനിയയുടെ ഒരു സ്റ്റേറിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിൻരെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ഏറെ വിമർശനമാണ് താരത്തിനു നേരിടേണ്ടി വന്നത്.
advertisement
3/8
ഇതിനു പിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി താരം എത്തിയത്. അബദ്ധവശാല്‍ അങ്ങനെ ചെയ്തതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
advertisement
4/8
സംഭവം ഇങ്ങനെയായിരുന്നു:കഴിഞ്ഞ ദിവസം സാനിയയ്‌ക്കൊപ്പം ഒരു ആരാധകന്‍ എടുക്കുന്ന സെല്‍ഫി ഫ്രെയ്മിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആയ ആള്‍ കൂടി കയറിനില്‍ക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആള്‍ തനിക്കടുത്തേക്ക് നില്‍ക്കുമ്പോള്‍ അകന്നുനില്‍ക്കുന്ന സാനിയയാണ് വീഡിയോയില്‍ കാണുന്നത്.
advertisement
5/8
ഈ വീഡിയോ വൈറല്‍ ആയതോടെ പലരും സാനിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പല തരത്തിലുള്ള വിമർശനങ്ങളാണ് താരത്തിന്റെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയത്.‘സാറ്റര്‍ഡേ നൈറ്റ്’ സിനിമയുടെ പ്രമോഷനിടെയാണ് സംഭവം.
advertisement
6/8
സ്റ്റോറിയുടെ പൂർണ രൂപം:'ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും.”
advertisement
7/8
'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.”
advertisement
8/8
'ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ആ സംഭവത്തിന് ശേഷം പലരും എന്നോട് എതിര്‍പ്പ് പ്രകടിപ്പിച്ചു; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു'; സാനിയ