TRENDING:

'കാൻസർ ആണെന്ന് അറിഞ്ഞിരുന്നു: സംസാരിക്കാൻ പറ്റിയില്ല'; മേഘനാദന്റെ മരണം വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സീമ ജി നായർ

Last Updated:
നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്നാണ് സീമ പറഞ്ഞത്
advertisement
1/5
'കാൻസർ ആണെന്ന് അറിഞ്ഞിരുന്നു: സംസാരിക്കാൻ പറ്റിയില്ല'; മേഘനാഥന്റെ മരണം വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സീമ ജി നായർ
നടൻ മേഘനാദന്റെ മരണ വാർത്ത ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം അറിഞ്ഞത്. നടന്റെ മരണത്തിൽ അനുസ്മരിച്ച് നടി സീമ ജി നായർ. മേഘനാദന്റെ വിയോ​ഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സീമ ഫെയ്സ്ബുക്കിൽ കുറിച്ചത്. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനായിരുന്നു മേഘനാദൻ.
advertisement
2/5
'ഏറ്റവും പ്രിയപ്പെട്ട മേഘനാദൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല, ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല'- സീമ കുറിച്ചു. (തുടർന്ന് വായിക്കുക)
advertisement
3/5
'ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞ്ഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വരാ എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്...'- എന്നായിരുന്നു നടിയുടെ വാക്കുകൾ.
advertisement
4/5
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മേഘനാദന്റെ അന്ത്യം. അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ ചിത്രം. ചമയം, രാജധാനി, പഞ്ചാ​ഗ്നി, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പപ്പൻ, ചെങ്കോൽ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ‌.
advertisement
5/5
2022 -ൽ പുറത്തിറങ്ങിയ കൂമൻ ആയിരുന്നു മേഘനാദന്റെ അവസാന ചിത്രം. ആക്ഷൻ ഹീറോ സിനിമയിലെ അദ്ദേഹത്തിന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'കാൻസർ ആണെന്ന് അറിഞ്ഞിരുന്നു: സംസാരിക്കാൻ പറ്റിയില്ല'; മേഘനാദന്റെ മരണം വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സീമ ജി നായർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories