TRENDING:

സീരിയലിൽ മൊട്ടിട്ട പ്രണയം; അർധരാത്രിയിൽ ഭർത്താവിനെതിരെ പോലീസ് പരാതിയുമായി നടി രചിത

Last Updated:
2013ലാണ് രചിതയും ഭർത്താവും വിവാഹിതരായത്
advertisement
1/7
സീരിയലിൽ മൊട്ടിട്ട പ്രണയം; അർധരാത്രിയിൽ ഭർത്താവിനെതിരെ പോലീസ് പരാതിയുമായി നടി രചിത
സീരിയൽ ലോകത്തു നിന്നും പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവിനെതിരെ അർദ്ധരാത്രിയിൽ പോലീസിൽ പരാതിയുമായി സീരിയൽ താരം രചിത മഹാലക്ഷ്മി (Rachitha Mahalakshmi). കഴിഞ്ഞ ദിവസം ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് രചിത പരാതി നൽകിയത്. ഭർത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും ചെയ്യുന്നു എന്നാരോപിച്ചാണ് പരാതി
advertisement
2/7
പരാതിയെക്കുറിച്ച് അറിഞ്ഞതും ആ രാത്രി തന്നെ ദിനേശ് പോലീസ് സ്റ്റേഷനിൽ എത്തി എന്നും റിപ്പോർട്ടുകളുണ്ട്. 'പിരിവോം സന്തിപ്പോം' എന്ന സീരിയലിൽ ഇവർ ജോഡികളായിരുന്നു. ഇവർ രണ്ടുപേരും തമ്മിലെ കെമിസ്ട്രി ഈ പരമ്പരയുടെ വിജയത്തിന് ഏറെ സഹായകമായി. എന്താണ് രചിതയുടെയും ദിനേശിന്റെയും ജീവിതത്തിൽ സംഭവിച്ചത്? (തുടർന്ന് വായിക്കുക)
advertisement
3/7
2013ലായിരുന്നു രചിത - ദിനേശ് വിവാഹം. മെഗാ മണ്ഡല എന്ന സീരിയൽ ആണ് രചിതയുടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. ദിനേശ് 'സീരീസ് മഹാൻ' എന്ന പരമ്പരയിലും അഭിനയം ആരംഭിച്ചു. ഇത് 2010ൽ പ്രക്ഷേപണം ചെയ്ത സീരിയൽ ആണ്
advertisement
4/7
വിവാഹശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു
advertisement
5/7
അശ്‌ളീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകളും ചെയ്ത് തന്നെ ഭർത്താവു ശല്യം ചെയ്യുന്നു എന്നായിരുന്നു രചിതയുടെ പരാതി. പോലീസ് സ്റ്റേഷനിൽ എത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കിൽ കോടതിയെ സമീപിച്ച് വിവാഹമോചനത്തിന് ശ്രമിക്കാം എന്നും വ്യക്തമാക്കി
advertisement
6/7
രചിതയോടും പോലീസ് കാര്യങ്ങൾ തിരക്കി. ദിനേശിനെതിരെ രചിതയുടെ അടുത്ത സുഹൃത്തായ ജി.ജി.യും പരാതി നൽകിയിട്ടുണ്ട്. ദിനേശ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും, ജി. ജി. കാരണമാണ് ദമ്പതികൾ പിരിഞ്ഞതെന്ന് ആരോപിക്കുന്നു എന്നുമായിരുന്നു പരാതി
advertisement
7/7
2008ൽ പുറത്തിറങ്ങിയ പിരിവോം സന്ധിപ്പോം എന്ന തമിഴ് സീരിയലിലെ ജ്യോതി എന്ന കഥാപാത്രമാണ് രചിതയെ പ്രശസ്തയായത്. ശരവണൻ മീനാച്ചി, മെഗാ മണ്ഡല, സന്തിപ്പം ഇളവരസി തുടങ്ങിയ നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് തമിഴ് സീസൺ 6 എന്ന റിയാലിറ്റി ഷോയിലും അവർ പങ്കെടുത്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
സീരിയലിൽ മൊട്ടിട്ട പ്രണയം; അർധരാത്രിയിൽ ഭർത്താവിനെതിരെ പോലീസ് പരാതിയുമായി നടി രചിത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories