TRENDING:

കൊൽക്കത്ത കോളജ് പ്രവേശനം; മെറിറ്റ് പട്ടികയിൽ ഒന്നാമത് 'സണ്ണി ലിയോണി'

Last Updated:
ആപ്ലിക്കേഷൻ ഐഡി, റോൾ നമ്പർ എന്നിവ സഹിതമാണ് പേര് പട്ടികയിലുള്ളത്. പേരിന് പുറമെ പ്ലസ് ടു പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് ഫുൾ മാർക്ക് നേടിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.
advertisement
1/9
കൊൽക്കത്ത കോളജ് പ്രവേശനം; മെറിറ്റ് പട്ടികയിൽ ഒന്നാമത് 'സണ്ണി ലിയോണി'
ബിജെപി നേതാവും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്റെ പേരിനു പകരം അബദ്ധത്തിൽ സണ്ണി ലിയോണിയുടെ പേര് വന്നത് നേരത്തെ വാർത്തകളായിരുന്നു.
advertisement
2/9
ഇപ്പോഴിതാ കോളജ് പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണി.
advertisement
3/9
കൊൽക്കത്ത അശുതോഷ് കോളജ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പട്ടികയിലാണ് താരത്തിന്‍റെ പേരുള്ളത്.
advertisement
4/9
ബിഎ ഇംഗ്ലീഷ്(ഓണർ) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിൻറെ പേരും ഇടംനേടിയത്. വ്യാഴാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.
advertisement
5/9
ആപ്ലിക്കേഷൻ ഐഡി, റോൾ നമ്പർ എന്നിവ സഹിതമാണ് പേര് പട്ടികയിലുള്ളത്. പേരിന് പുറമെ പ്ലസ് ടു പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് ഫുൾ മാർക്ക് നേടിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.
advertisement
6/9
അതേസമയം ആരോ മനഃപൂർവം ചെയ്തതാണിതെന്നാണ് കോളജിന്റെ വിശദീകരണം.
advertisement
7/9
കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന് സണ്ണി ലിയോണിയുടെ പേരിൽ ആരെങ്കിലും മനഃപൂർവ്വം തെറ്റായ അപേക്ഷ സമർപ്പിച്ചതായിരുക്കുമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
advertisement
8/9
ഇത് തിരുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ പറഞ്ഞു.
advertisement
9/9
ബിജെപിയിൽ ചേർന്ന സണ്ണി ഡിയോളിനു പകരം ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ൽ 'സണ്ണി ലിയോണി' നയിക്കുമെന്ന് വാർത്താ അവതാരകൻ അബദ്ധത്തിൽ പറഞ്ഞത് നേരത്തെ വൈറലായിരുന്നു. സമാനമായി മുമ്പ് ബിഹാർ പിഎച്ച്ഇഡി ജൂനിയർ എൻജിനീയർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച പട്ടികയിൽ സണ്ണി ലിയോണി ഒന്നാം റാങ്ക് നേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
കൊൽക്കത്ത കോളജ് പ്രവേശനം; മെറിറ്റ് പട്ടികയിൽ ഒന്നാമത് 'സണ്ണി ലിയോണി'
Open in App
Home
Video
Impact Shorts
Web Stories