TRENDING:

Suresh Gopi | സുരേഷ് ഗോപിയുടെ വീടുപണി നടക്കുമ്പോൾ ഫ്രോക്ക് ഇട്ട് എത്തിനോക്കിയ കുട്ടി പിന്നീട് നായികയായി സിനിമയിൽ

Last Updated:
കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയ ആ കുട്ടി പിന്നീട് സുരേഷ് ഗോപിയുടെ നായികയായി
advertisement
1/8
Suresh Gopi | സുരേഷ് ഗോപിയുടെ വീടുപണി നടക്കുമ്പോൾ ഫ്രോക്ക് ഇട്ട് എത്തിനോക്കിയ കുട്ടി പിന്നീട് നായികയായി സിനിമയിൽ
ഇന്നിപ്പോൾ വേനൽച്ചൂടിനെ വകവെക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് സുരേഷ് ഗോപി (Suresh Gopi). കൂടെ അണികളുമുണ്ട്. തിരുവനന്തപുരത്താണ് വീടെങ്കിലും തൃശൂരിൽ നിന്നും അദ്ദേഹം തുടർച്ചയായി ജനവിധി തേടുകയാണ്. രാഷ്ട്രീയ ജീവിതത്തിന് ലഭിച്ച ചെറിയ ഇടവേളയിൽ അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി മാറിയിരുന്നു. ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' എന്ന സിനിമയിലൂടെയായിരുന്നു മടങ്ങിവരവ്
advertisement
2/8
സിനിമാ ലോകത്തിന്റെ അകത്തും പുറത്തുമായി ഏറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നയാളാണ് സുരേഷ് ഗോപി. രാഷ്ട്രീയ ജീവിതം തുടങ്ങും മുൻപേ ചാരിറ്റി പ്രവർത്തനങ്ങളിൽ സുരേഷ് ഗോപി സജീവമായിരുന്നു. ആ കൂട്ടത്തിൽ ഫ്രോക്ക് ഇട്ട് നടന്ന ഒരു കൊച്ചു പെൺകുട്ടിയുമുണ്ട്. കുട്ടിക്കാലം മുതലേ കണ്ടു തുടങ്ങിയ ആ കുട്ടി പിന്നീട് സുരേഷ് ഗോപിയുടെ നായികയായി (തുടർന്ന് വായിക്കുക)
advertisement
3/8
സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീടിന് തറക്കലിട്ടപ്പോൾ മുതലേ കൗതുകത്തോടെ എത്തിനോക്കിയ ഫ്രോക്ക് ഇട്ട കുട്ടിയായിരുന്നു അവൾ. അങ്ങനെ കണ്ടുള്ള പരിചയമുണ്ട് സുരേഷ് ഗോപിക്ക്. ഈ ഫോട്ടോയിൽ വലത്തേയറ്റത്തു കാണുന്ന ഉയരമുള്ള പെൺകുട്ടിയാണത്
advertisement
4/8
'പാപ്പൻ' സിനിമയിൽ സുരേഷ് ഗോപിയുടെ ഭാര്യാ വേഷത്തിൽ കാമിയോ ചെയ്ത നൈലാ ഉഷയായിരുന്നു അന്നത്തെ കുട്ടി. നൈലയും തിരുവനന്തപുരം സ്വദേശിനിയാണ്. നാൻസി എന്ന കഥാപാത്രത്തെയാണ് നൈല 'പാപ്പൻ' സിനിമയിൽ അവതരിപ്പിച്ചത്
advertisement
5/8
സിനിമാ താരമെങ്കിലും, നൈലയുടെ പ്രവർത്തന മണ്ഡലം ദുബായിയാണ്. ഇവിടെ ആർ.ജെയാണ് നൈല. അവർ ഉൾപ്പെടെ നിരവധി മലയാള താരങ്ങൾ ദുബായിയിൽ ആർ.ജെയായി പ്രവർത്തിക്കുന്നുണ്ട്
advertisement
6/8
മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിൽ അഭിനയജീവിതം ആരംഭിച്ച താരമാണ് നൈല ഉഷ. 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രമായിരുന്നു തുടക്കം. ഷൂട്ടിംഗ് നടക്കുമ്പോൾ കേരളത്തിലേക്ക് വരുന്നതാണ് നൈലയുടെ പതിവ്
advertisement
7/8
ജോജു ജോർജ് നായകനായ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിൽ നൈല ഉഷ ചെയ്ത വേഷമായ ആലപ്പാട് മറിയം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനു ശേഷം നൈല സ്ക്രിപ്റ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധകാട്ടി തുടങ്ങി
advertisement
8/8
ജോജു, ജോഷി ടീമിന്റെ 'ആന്റണി' എന്ന സിനിമയിലാണ് നൈല ഉഷ ഏറ്റവും ഒടുവിലായി വേഷമിട്ടത്. മായ എന്ന വേഷമായിരുന്നു ഈ ചിത്രത്തിൽ
മലയാളം വാർത്തകൾ/Photogallery/Buzz/
Suresh Gopi | സുരേഷ് ഗോപിയുടെ വീടുപണി നടക്കുമ്പോൾ ഫ്രോക്ക് ഇട്ട് എത്തിനോക്കിയ കുട്ടി പിന്നീട് നായികയായി സിനിമയിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories