TRENDING:

Swasika Vijay | നാട്ടുകാർ കണ്ടാലെന്ത്? ഭർത്താവിന്റെ കാൽ തൊട്ടു വന്ദിച്ച സ്വാസികയ്ക്ക് സ്പോട്ടിൽ ട്വിസ്റ്റ്; കയ്യടിച്ച് ആരാധകരും

Last Updated:
പുടവകൊടുക്കൽ ചടങ്ങിന് ശേഷം സ്വാസിക വിജയ് പ്രേം ജേക്കബിന്റെ കാലിൽ തൊട്ടു വണങ്ങിയതും ട്വിസ്റ്റ്
advertisement
1/7
Swasika Vijay | നാട്ടുകാർ കണ്ടാലെന്ത്? ഭർത്താവിന്റെ കാൽ തൊട്ടു വന്ദിച്ച സ്വാസികയ്ക്ക് സ്പോട്ടിൽ ട്വിസ്റ്റ്
പ്രണയിച്ചു വിവാഹിതരായവരാണ് നടി സ്വാസിക വിജയ്‌യും (Swasika Vijay) ഭർത്താവ് പ്രേം ജേക്കബും (Prem Jacob). ഇരുവരും ഒരു ടെലി സീരിയലിൽ വേഷമിട്ടാണ് പ്രണയത്തിലാവുന്നതും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. രണ്ടുപേരും വെവ്വേറെ വിശ്വാസ വിഭാഗങ്ങളിലായതിനാൽ, പൊതുവായ രീതിയിലെ വിവാഹ ചടങ്ങാണ് നടത്തിയത്. മോഡലിംഗ് രംഗത്തു നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്
advertisement
2/7
വിവാഹത്തീയതി അടുക്കുന്നത് വരെ ഇങ്ങനെയൊരു പ്രണയമോ, വിവാഹക്കാര്യമോ ആരാധകർ ആരും തന്നെ അറിഞ്ഞിരുന്നില്ല. എല്ലാം വളരെ പെട്ടെന്നാണ് പ്രഖ്യാപിക്കപ്പെടുന്നത്. വിവാഹ ചിത്രങ്ങൾ സ്വാസികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെ പുറത്തുവരികയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
ഇതിനിടെ വിവാഹത്തിനിടെ നടന്ന രസകരമായ ഒരു കാര്യവും ചർച്ചയാവുന്നുണ്ട്. ഭർത്താവിന് മുൻ‌തൂക്കം കൊടുക്കുന്ന വ്യക്തിയാണ് താൻ എന്ന് സ്വാസിക വിജയ് മുൻപൊരിക്കൽ പറഞ്ഞിരുന്നു. അത് അക്ഷരാർത്ഥത്തിൽ പലരും അവരുടെ വിവാഹ വേദിയിലും കണ്ടു
advertisement
4/7
പുടവകൊടുക്കൽ ചടങ്ങിന് ശേഷം സ്വാസിക വിജയ് നേരെ ഭർത്താവ് പ്രേം ജേക്കബിന്റെ കാൽക്കൽ വീഴുകയും ചെയ്തു. കണ്ടുനിന്ന പലരും കണ്ണെടുക്കും മുൻപ് തന്നെ അവിടെ മറ്റൊരു ട്വിസ്റ്റും സംഭവിച്ചു
advertisement
5/7
ഭാര്യ കാൽക്കൽ വീണാൽ 'നന്നായി വരട്ടെ' എന്ന് അനുഗ്രഹിച്ച് അഭിമാനത്തോടെ തലയെടുപ്പ് കാട്ടി നിൽക്കുന്ന ഭർത്താവിനെ ഇവിടെ പ്രതീക്ഷിക്കണ്ട. നടന്ന കാര്യം ചുവടെയുള്ള ചിത്രത്തിൽ നോക്കുക
advertisement
6/7
ഭാര്യക്ക് തന്റെ കാൽക്കൽ തൊട്ടു നമസ്കരിക്കാമെങ്കിൽ, തിരിച്ചും അങ്ങനെ തന്നെ ആകാം എന്ന് കരുതുന്ന ചിന്താഗതിക്കാരനാണ് പ്രേം ജേക്കബ്. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു
advertisement
7/7
വിവാഹത്തിന് പങ്കെടുത്ത അതിഥികളിൽ ഒരാൾ സുരേഷ് ഗോപിയായിരുന്നു. അത്യാഡംബരം ഒഴിവാക്കിയാണ് സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത്
മലയാളം വാർത്തകൾ/Photogallery/Buzz/
Swasika Vijay | നാട്ടുകാർ കണ്ടാലെന്ത്? ഭർത്താവിന്റെ കാൽ തൊട്ടു വന്ദിച്ച സ്വാസികയ്ക്ക് സ്പോട്ടിൽ ട്വിസ്റ്റ്; കയ്യടിച്ച് ആരാധകരും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories