TRENDING:

രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളിലെ നടി; ഒടുവിൽ എയ്ഡ്സ് ബാധിച്ച് തിരിച്ചറിയാനാകാത്ത രൂപത്തിൽ ദാരുണ മരണം

Last Updated:
മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളായ അയ്യർ ദ ഗ്രേറ്റ്, ദേവാസുരം എന്നീ സിനിമകളിലും ഈ നടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
advertisement
1/6
രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളിലെ നടി; ഒടുവിൽ എയ്ഡ്സ് ബാധിച്ച് തിരിച്ചറിയാനാകാത്ത രൂപത്തിൽ  ദാരുണ മരണം
പലപ്പോഴും സിനിമകളെ വെല്ലുന്ന ജീവിതകഥകളാണ് നമുക്ക് ചുറ്റും ഉണ്ടാവുക. കഥകളേക്കാൾ ഞെട്ടിപ്പിക്കുന്നതും ദുരന്തപൂർണവുമായ ജീവിചതസാഹചര്യങ്ങളെ പല മനുഷ്യരും നേരിടേണ്ടതായി വരും. അത്തരത്തിൽ കേൾക്കുന്ന ആരുടേയും കാത് മരവിപ്പിക്കുന്ന കണ്ണിനെ ഈറനണയിക്കുന്ന ദുരന്തപൂർണ്ണമായ ജീവിതകഥയാണ് ഈ പ്രമുഖ നടിയുടേത്. സിനിമാ മേഖലയിലെ ഒരു കറുത്ത പാടെന്ന് വിശേഷിപ്പിക്കുന്ന ദുരന്തങ്ങളാണ് ഈ നടിക്ക് ജീവിത സാഹചര്യങ്ങൾ ഒരുക്കിയത്. രജനീകാന്തിന്റെയും കമലിന്റെയും സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഈ നടി തന്റെ അവസാന കാലത്ത് ദുരിതപൂർണ്ണമായ യാതനകളാണ് അനുഭവിച്ചത്.
advertisement
2/6
മറ്റാരുമല്ല നടി നിഷ നൂർ. പ്രമുഖ നായക നടന്മാരുടെ സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്ന നിഷയെ ചുറ്റിപറ്റി നിരവധി കിംവദന്തികളും കഥകളും പ്രചരിച്ചിരുന്നു. 80 കളിലെ ഒരു മുൻനിര നടിയായിരുന്നു നടി നിഷ നൂർ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഇവർക്ക് ആരാധകർ ഏറെയാണ്.
advertisement
3/6
മലയാളി പ്രേക്ഷകർക്കും നിഷ പരിചിതയാണ്. ചുവപ്പു നാട,മിമിക്സ് പരേഡ്, അയ്യർ ദ ഗ്രേറ്റ്, ദേവാസുരം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ നിഷ അവതരിപ്പിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ 'മംഗള നായകി' എന്ന തമിഴ് ചിത്രത്തിലൂടെ നടിയായാണ് നിഷ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ഇളമൈ കോലം', 'എനക്ക കാത്തിരു', കമലിൻ്റെ 'ടിക് ടിക് ടിക്' എന്നിവയിൽ അഭിനയിച്ചു. വിസുവിൻ്റെ 'അവൾ സുമംഗലി', രജനികാന്തിൻ്റെ 'ശ്രീ രാഘവേന്ദ്ര', ബാലചന്ദറിൻ്റെ 'കല്യാണ അഗതികൾ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
4/6
തമിഴിൽ ബാലചന്ദർ, വിശു തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും തന്റെ സിനിമ കരിയറിൽ വിചാരിച്ച തരത്തിലുള്ള ഉയർച്ച ഉണ്ടാക്കാനായി നിഷയ്ക്ക് സാധിച്ചില്ല‌. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു.
advertisement
5/6
കാലങ്ങൾ മുന്നോട്ടു പോകെ നിഷ നൂരിനെ ദാരിദ്ര്യം വല്ലാതെ ബാധിച്ചു. കുടുംബത്തിൽ നിന്ന് അവർക്ക് ഒരു സഹായവും ലഭിച്ചില്ല. കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ നിഷ തന്റെ കസിനുമായി വിവാഹിതയായിരുന്നു, പക്ഷേ പിന്നീട് ദമ്പതികൾ വിവാഹമോചനം നേടിയെന്നും ആ ബന്ധത്തിൽ അവർക്ക് രണ്ട് പെൺമക്കളുള്ളതായും പറയപ്പെടുന്നു. ജീവിതത്തിൽ വളരെ കഷ്ടപ്പെട്ട നിഷയെ ഒരു നിർമ്മാതാവ് അവളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും അതിനുശേഷം ആരും അവളെ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചില്ലെന്നും കിംവദന്തികൾ പരന്നിരുന്നു.
advertisement
6/6
ഒടുവിൽ 2007 ഓടെയാണ് നിഷയ്ക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന്. ശരീരം മെലിഞ്ഞ് എല്ലുകൾ ഒട്ടിയ അവസ്ഥയിലായിരുന്നു. ഒരു നടിയാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവർ മാറിപ്പോയിരുന്നതായും റിപ്പോർട്ട്. അവരുടെ ആ അവസ്ഥയിൽ ഒരു ഇസ്ലാമിക സംഘടന അവളെ സഹായിച്ചതായി പറയപ്പെടുന്നു.ഒടുവിൽ 2007 ഏപ്രിൽ 23 ന് അവർ മരണത്തിന് കീഴടങ്ങി.
മലയാളം വാർത്തകൾ/Photogallery/Buzz/
രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളിലെ നടി; ഒടുവിൽ എയ്ഡ്സ് ബാധിച്ച് തിരിച്ചറിയാനാകാത്ത രൂപത്തിൽ ദാരുണ മരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories