TRENDING:

Uorfi Javed | തുണി എനിക്ക് അലർജി; മനസുതുറന്ന് ഉർഫി ജാവേദ്

Last Updated:
അല്പവസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ട നടിയാണ് ഉർഫി ജാവേദ്
advertisement
1/7
Uorfi Javed | തുണി എനിക്ക് അലർജി; മനസുതുറന്ന് ഉർഫി ജാവേദ്
കയറോ വയറോ കമ്പിയോ എന്തുമാവട്ടെ, നടി ഉർഫി ജാവേദ് (Uorfi Javed) അതെടുത്ത് ചുറ്റും. വസ്ത്രത്തിനു തുണി തന്നെ ആവശ്യമില്ല എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ഉർഫി. ബിഗ് ബോസ് ഷോയിലൂടെ അതുവരെയുള്ള താരപ്രഭയിലുമേറെ കയ്യെത്തിപ്പിടിച്ച നടിയാണ് ഉർഫി. അതിനെല്ലാം ഉർഫിയുടെ വസ്ത്രധാരണം ഒരു കാരണമായിരുന്നു
advertisement
2/7
ഉർഫി നേരിട്ട ഭീഷണികളും സോഷ്യൽ മീഡിയ ട്രോളുകളും അത്ര നിസാരമല്ല. എന്ത് സംഭവിച്ചാലും ഉർഫി പൂർവാധികം ശക്തിയോടെ മുംബൈ തെരുവുകളിൽ വീണ്ടും തന്റെ വസ്ത്ര പരീക്ഷണങ്ങളുമായി പാപ്പരാസികൾക്ക് മുന്നിലെത്തും. എന്നാൽ താൻ ഇങ്ങനെ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് ഉർഫി പറയുന്നത് കേൾക്കുക (തുടർന്ന് വായിക്കുക)
advertisement
3/7
ഇ-ടൈംസ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിൽ ഉർഫി സംസാരിക്കുന്നത് കേൾക്കാം. ഒരു പ്രത്യേക വിശദീകരണവുമായാണ് ഉർഫി ഈ വീഡിയോയിൽ എത്തിയിട്ടുള്ളത്. വീഡിയോയിൽ ചുവന്നു തടിച്ച തന്റെ തൊലിപ്പുറം ഉർഫി മറച്ചുവച്ചിട്ടില്ല
advertisement
4/7
തുണിയുമായുള്ള സമ്പർക്കത്തിൽ തൊലിപ്പുറം ചൊറിഞ്ഞുപൊന്തുന്ന അവസ്ഥയാണ് ഉർഫിക്കുള്ളത്. അലർജിയാണ് വിഷയം. കമ്പിളി വസ്ത്രമോ ശരീരം മൂടുന്ന വസ്ത്രമോ ധരിച്ചാൽ, തന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ഉർഫി
advertisement
5/7
ഇതാണ് തനിക്ക് നൽകാനുള്ള തെളിവെന്നും ഉർഫി വീഡിയോയിൽ പറയുന്നുണ്ട്. വളരെ നാളുകളായി ഉർഫി നേരിടുന്ന ആക്ഷേപങ്ങൾക്ക് ഒരുപക്ഷെ ഈ വീഡിയോ മറുപടിയായേക്കാം
advertisement
6/7
പഴയ കാസറ്റ് ടേപ്പ് ചുറ്റിയുള്ള ഉർഫി ജാവേദ്. ഇത്തരത്തിൽ വിചിത്രമായ ആവരണങ്ങളാണ് ഉർഫി തിരഞ്ഞെടുക്കാറ്. മറ്റുചിലപ്പോൾ, മേൽവസ്ത്രത്തിനു പകരം ഏതെങ്കിലും വസ്തു മുന്നിൽ വച്ച് അതിനു പിന്നിലായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ചിത്രങ്ങളോ വീഡിയോകളോ പോലും ഇവർ പോസ്റ്റ് ചെയ്യും
advertisement
7/7
പൂക്കളെ വസ്ത്രമാക്കി മാറ്റിയ ഉർഫി ജാവേദ്
മലയാളം വാർത്തകൾ/Photogallery/Buzz/
Uorfi Javed | തുണി എനിക്ക് അലർജി; മനസുതുറന്ന് ഉർഫി ജാവേദ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories