TRENDING:

Urfi Javed | വസ്ത്രധാരണം വിനയായോ? ഉർഫി ജാവേദ് അറസ്റ്റിലോ?

Last Updated:
വെള്ളിയാഴ്ച രാവിലെ മുംബൈയിൽ വെച്ച് താരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്
advertisement
1/6
Urfi Javed | വസ്ത്രധാരണം വിനയായോ? ഉർഫി ജാവേദ് അറസ്റ്റിലോ?
ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് വധഭീഷണി വരെ ഉയര്‍ന്നിരുന്നു.
advertisement
2/6
ഇപ്പോള്‍ ഇതാ താരം അറസ്റ്റിലായതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുംബൈയിൽ വെച്ച് താരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
advertisement
3/6
മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്.
advertisement
4/6
പൊലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര ചെറിയ വസ്ത്രം ധരിച്ച് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
advertisement
5/6
ബാക്ക് ലസ് റെഡ് ടോപ്പും ജീന്‍സുമായിരുന്നു ഉര്‍ഫിയുടെ വേഷം. അതേസമയം, ഹാലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണമാണ് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ച് താരത്തിന് വധഭീഷണി ഉയരുകയായിരുന്നു.
advertisement
6/6
'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വധഭീഷണി വന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Urfi Javed | വസ്ത്രധാരണം വിനയായോ? ഉർഫി ജാവേദ് അറസ്റ്റിലോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories