TRENDING:

Kamal Haasan | ഹോട്ടൽ റൂമിൽ കമൽ ഹാസനെ പ്രമുഖ നടിക്കൊപ്പം പിടിച്ച ആദ്യഭാര്യ; ആ വിവരം പുറത്തുവന്ന വഴി

Last Updated:
മറ്റൊരു സൂപ്പർ താരത്തിന്റെ കാമുകി എന്ന പേരിൽ വിവാദനായികയായ ആളാണ് നടി
advertisement
1/6
Kamal Haasan | ഹോട്ടൽ റൂമിൽ കമൽ ഹാസനെ പ്രമുഖ നടിക്കൊപ്പം പിടിച്ച ആദ്യഭാര്യ; ആ വിവരം പുറത്തുവന്ന വഴി
സിനിമയേക്കാൾ ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞതാണ് നടൻ കമൽ ഹാസന്റെ (Kamal Haasan) ജീവിതം. ഒന്നിലേറെ വിവാഹങ്ങൾ, പ്രണയങ്ങൾ, വിവാദങ്ങൾ എല്ലാം ചേർത്താൽ മാത്രമേ ആ ജീവിതം പൂർണമാവുകയുള്ളൂ. നടി സരികയിൽ നിന്നുള്ള മക്കളാണ് നടിമാരായ ശ്രുതി ഹാസനും, അക്ഷര ഹാസനും. സരികയ്ക്കും മുൻപ് കമൽ നടി വാണി ഗണപതിയെ വിവാഹം ചെയ്തിരുന്നു. ഈ വിവാഹം ഒരു മികച്ച കുടുംബജീവിതം നൽകിയില്ല എന്ന് മാത്രമല്ല, അവർ ഇരുവഴിക്ക് പിരിയുകയും ചെയ്തിരുന്നു. എന്നാൽ, വാണി ഒരിക്കൽ ഒരു ഹോട്ടൽ മുറിയിൽ നിന്നും കമലിനെ പ്രമുഖ നായികനടിയ്‌ക്കൊപ്പം പിടിച്ച വിവരം അക്കാലങ്ങളിൽ പുറത്തുവന്നിരുന്നു
advertisement
2/6
വാണി ഗണപതി, സരിക എന്നിവരുമായുള്ള വിവാഹജീവിതത്തിനു ശേഷം, നടി ഗൗതമിയുമായി കമൽ ലിവിങ് ടുഗെദർ ബന്ധം നയിച്ച് പോന്നിരുന്നു. ആ ബന്ധവും അവർ പരസ്പര ധാരണയിൽ പിരിഞ്ഞു. എന്നാൽ, ഇതിനെല്ലാം പുറമേ, വേറെയും നടിമാരുമായി കമൽ ഹാസന്റെ പേര് ചേർത്തുവായിക്കപ്പെട്ടിരുന്നു. അതിലൊരു നടി ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ നടന്റെ കാമുകി എന്ന പേരിൽ അറിയപ്പെടാറുമുണ്ട്. കമലിനെ ഒരിക്കൽ അവർക്കൊപ്പം ഹോട്ടൽ മുറിയിൽ നിന്നും പിടിച്ച വിവരം ഒരു ജേർണലിസ്റ്റ് മുഖേനെ പുറത്തുവരികയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
ഇതേപ്പറ്റി ഒരു ഹോട്ടൽ ജീവനക്കാരൻ വഴിയാണ് ജേർണലിസ്റ്റിന് വിവരം ലഭിച്ചത്. '1979ന്റെ അവസാന കാലം. ഞാൻ ചെന്നൈയിലെ ഹോട്ടൽ ചോളാ ഷെറട്ടണിൽ ജോലി ചെയ്തു വരികയായിരുന്നു. ഹോട്ടൽ റിസപ്‌ഷനിലെ പെൺകുട്ടികളിൽ നിന്നുമാണ് ഞാൻ ആ കഥ അറിയുന്നത്. അന്ന് കമൽ ഹാസന്റെ ഭാര്യയായിരുന്ന വാണി ഗണപതി, നടൻ താമസിക്കുന്ന മുറിയിലെത്തി അദ്ദേഹത്തെ പരസ്യമായി ശകാരിച്ചു. ആ മുറിയിൽ നടനെ കൂടാതെ പ്രശസ്തയായ ഒരു നടിയുണ്ടായിരുന്നു... 
advertisement
4/6
അന്ന് വാണി ഗണപതി ഭർത്താവിനെ ഒരു നടിയുടെ ഒപ്പം കണ്ടുപിടിച്ചു ശകാരിച്ചുവെങ്കിൽ, അത് നടി ഭാനുരേഖയായിരുന്നു. തെന്നിന്ത്യൻ നടിയായ ഭാനു രേഖ, അഥവാ രേഖ, വർഷങ്ങളോളം നടൻ അമിതാഭ് ബച്ചനുമായുള്ള പ്രണയത്തിന്റെ പേരിൽ വിവാദനായികയായ ആളാണ്. ആ വിവാദങ്ങൾ ഇന്നും അവരെ വിട്ടൊഴിഞ്ഞിട്ടില്ല. അതിന്റെ പേരിൽ രേഖയും ബച്ചന്റെ ഭാര്യ കൂടിയായ ജയാ ഭാദുരിയും തമ്മിലെ പ്രശ്നങ്ങൾ ബോളിവുഡ് കോണുകളിലെ സജീവ ചർച്ചാവിഷയമാണ്
advertisement
5/6
യാഷ് ചോപ്രയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സിൽസില' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് കമൽ ഹാസനും രേഖയും അടുക്കാൻ സാഹചര്യം ഒരുങ്ങിയതത്രെ. അന്ന് കമൽ വാണിയുടെ ഭർത്താവായിരുന്നു. 'മീണ്ടും കോകില' എന്ന തമിഴ് ചിത്രത്തിലും ഇതേസമയം രേഖയും കമൽ ഹാസനും അഭിനയിച്ചു പോന്നിരുന്നു. ശ്രീദേവിയായിരുന്നു ഈ സിനിമയിലെ നായിക. 1981ലെ സിനിമയുടെ സെറ്റിൽ വച്ചുള്ള രേഖ, കമൽ ബന്ധം സെറ്റിൽ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലത്രേ. ഹോട്ടലിലെ വിഷയത്തെ തുടർന്ന് രേഖയ്ക്ക് വന്നുചേർന്ന അവസരം മലയാളി നടിയായ ഉണ്ണി മേരിക്ക് പോയി എന്നും റിപോർട്ടുണ്ട്
advertisement
6/6
1978ലായിരുന്നു കമൽ ഹാസൻ, വാണി ഗണപതി വിവാഹം. സരികയുമായി കൂടുതൽ സിനിമകളിൽ കമൽ വേഷമിടാൻ തുടങ്ങിയത് ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമായി എന്ന് പറയപ്പെടുന്നു. വിവാഹത്തിന് മുൻപേ, സരിക കമലിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു എന്ന വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kamal Haasan | ഹോട്ടൽ റൂമിൽ കമൽ ഹാസനെ പ്രമുഖ നടിക്കൊപ്പം പിടിച്ച ആദ്യഭാര്യ; ആ വിവരം പുറത്തുവന്ന വഴി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories