TRENDING:

അഹാനയുടെ സൗന്ദര്യരഹസ്യം അറിയണോ? ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്ന സ്പെഷ്യൽ വിഭവം

Last Updated:
വ്യായാമത്തിലും ഭക്ഷണക്കാര്യത്തിലുമുള്ള ചിട്ടവട്ടങ്ങളെക്കുറിച്ച് അഹാനയുടെ വെളിപ്പെടുത്തൽ
advertisement
1/7
അഹാനയുടെ സൗന്ദര്യരഹസ്യം അറിയണോ? ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്ന സ്പെഷ്യൽ വിഭവം
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‍റെ മകൾ എന്ന ലേബലിൽ സിനിമയിലെത്തിയ അഹാന, ഇന്ന് സിനിമയിൽ തന്‍റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. വളരെ സെലക്ടീവായി മാത്രം അഭിനയിക്കുന്ന അഹാന, ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഇതിനോടകം ചെയ്തുകഴിഞ്ഞു.
advertisement
2/7
തന്‍റെ സൗന്ദര്യ-ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അഹാന നേരത്തെ തന്നെ ചില അഭിമുഖങ്ങളിലും സ്വന്തം യൂട്യൂബ് ചാനലുകളിലും വിവരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
advertisement
3/7
വീഡിയോയിൽ ആരോഗ്യകാര്യങ്ങളെ കുറിച്ച് വിശദമായി തന്നെ താരം പറയുന്നുണ്ട്. ഡംബല്ലുകളും സ്ട്രെച്ചിങും ഉൾപ്പടെ ലളിതമായ വ്യായാമമാണ് പിന്തുടരുന്നതെങ്കിലും ഇതിൽ ഒരു വിട്ടുവീഴ്ചയും താരം വരുത്താറില്ല. എല്ലാ ദിവസവും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും താരം ജിമ്മിൽ ചെലവിടാറുണ്ട്.
advertisement
4/7
ഇതുകൂടാതെ കാർഡിയോ വ്യായാമങ്ങളും അഹാന പിന്തുടരുന്നുണ്ട്. നീന്തൽ, ക്രോസ് ഫിറ്റ് എന്നിവയും അഹാന പരിശീലിക്കാറുണ്ട്. ചെറുതെങ്കിലും സ്ഥിരമായി വ്യായാമം ചെയ്താൽ ബോഡി ഫിറ്റായിരിക്കുമെന്നാണ് അഹാന പറയുന്നത്.
advertisement
5/7
വ്യായാമത്തിൽ മാത്രമല്ല, ഭക്ഷണക്കാര്യത്തിൽ ശരിയായ ചിട്ടവട്ടങ്ങളുണ്ട് അഹാനയ്ക്ക്. ഉച്ചയ്ക്ക് ചോറ് കഴിക്കില്ലെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ചോറിന് പകരം ഗോതമ്പ് പുട്ടാണ് അഹാന കഴിക്കാറുണ്ട്. മൂന്ന് നേരവും ഗോതമ്പ് പുട്ട് കിട്ടിയാൽ തനിക്ക് വളരെ സന്തോഷമാണെന്നും അഹാന പറയുന്നു.
advertisement
6/7
വളരെ സെലക്ടീവായി അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതാണ് അഹാനയുടെ രീതി. അതുകൊണ്ടുതന്നെ നിലവിൽ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അഹാന പറയുന്നു.
advertisement
7/7
ഷൈൻ ടോം ചാക്കോയുടെ നായികയായി അടി എന്ന ചിത്രത്തിലാണ് അഹാന കൃഷ്ണ ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സിനിമകൾ കുറവാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സ്വന്തം യൂട്യൂബ് ചാനൽ വഴി ആരാധകരുമായി താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
അഹാനയുടെ സൗന്ദര്യരഹസ്യം അറിയണോ? ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കുന്ന സ്പെഷ്യൽ വിഭവം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories