സ്തനങ്ങളുടെ ഭാരം താങ്ങാനാവാതായി; യുവതിയുടെ ജീവിതം വീൽ ചെയറിലായി
- Published by:user_57
- news18-malayalam
Last Updated:
ഫിറ്റ്നസ് തത്പ്പരയായിരുന്ന യുവതി തന്റെ ജീവിതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രയത്നത്തിലാണ്
advertisement
1/6

മാറിടങ്ങളുടെ ഭാരം അനിയന്ത്രിതമായി വർധിക്കുന്നത് മൂലം ജീവിതം വീൽ ചെയറിലായി ഒരു യുവതി. 26 കാരിയായ ഡെബി ഹോർട്ടനാണ് ഈ ദുരവസ്ഥ. നാല് വർഷങ്ങളായി ഇവർ ഈ അവസ്ഥ നേരിടാൻ തുടങ്ങിയിട്ട്
advertisement
2/6
ഇതിനോടകം മൂന്ന് സർജറികൾ കഴിഞ്ഞിരിക്കുന്നു. നട്ടെല്ലിന് ഏൽക്കുന്ന ആഘാതമാണ് 26കാരിയായ തന്നെ വീൽ ചെയർ ജീവിതത്തിലേക്ക് മാറ്റിയതെന്ന് ഡെബി. മാറിടങ്ങളുടെ ഭാരം ദിനംപ്രതി താങ്ങാനാവാത്ത അവസ്ഥയിലേക്കാണ് ഡെബി പോയിക്കൊണ്ടിരിക്കുന്നത്
advertisement
3/6
തനിക്കിനി ആവശ്യം ഒരു ബ്രെസ്റ്റ് റിഡക്ഷൻ ശസ്ത്രക്രിയ ആണെന്ന് ഇവർ പറയുന്നു. എങ്കിൽ മാത്രമേ പഴയ നിലയിലേക്ക് മടങ്ങാനാവൂ . ഒരിക്കൽ ഒരു സൂപ്പർ മാർക്കറ്റിൽ നിലത്തു വീണ വസ്തു എടുക്കാൻ കുനിഞ്ഞപ്പോഴാണ് ഡെബി തന്റെ അവസ്ഥയെപ്പറ്റി മനസ്സിലാക്കുന്നത്. നട്ടെല്ലിലെ ഒരു വളവാണ് ഈ അവസ്ഥയ്ക്ക് പിന്നിൽ. പണ്ടത്തെ ഡെബി ഇങ്ങനെയൊന്നുമല്ലായിരുന്നു
advertisement
4/6
ഫിറ്റ്നസ് തത്പ്പരയായിരുന്നു ഡെബി. ഇവർ ഒരു ട്രയാത്തലൺ പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥനങ്ങളുടെ ഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞാൽ നട്ടെല്ല് പൂർവസ്ഥിതിയിലാകുമെന്നും, മെല്ലെ വ്യായാമങ്ങൾ തുടങ്ങാമെന്നും ഇവർ പ്രതീക്ഷിക്കുന്നു
advertisement
5/6
ക്രച്ചസിനെയും വീൽ ചെയറിനെയും ആശ്രയിക്കേണ്ടി വരുന്നതിനാൽ കാമുകൻ ലീയോടൊപ്പം പുറത്തധികം പോകാൻ കഴിയാറില്ലെന്ന് ഡെബി. നിലവിൽ ലൂപസ് രോഗവും പിടിമുറുക്കിയിട്ടുണ്ട്
advertisement
6/6
കാമുകൻ ലീയാണ് തനിക്ക് പിന്തുണയുമായി ഒപ്പമുള്ളത്. ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ കൂട്ടുകാരി റീത്ത ബ്ലൂമർ പണം സ്വരൂപിച്ച് സഹായിച്ചെന്ന് ഡെബി പറയുന്നു. ശസ്ത്രക്രിയ ജീവിതം അപ്പാടെ മാറ്റിമറിക്കും എന്ന പ്രതീക്ഷയിലാണിവർ