14 മാസം കൊണ്ട് സ്തനങ്ങൾ പലമടങ്ങ് വളർന്നു; മോഡലായ യുവതി ചികിത്സ തേടി
- Published by:user_57
- news18-malayalam
Last Updated:
14 മാസത്തിനുള്ളിൽ അവരുടെ സ്തനങ്ങൾ ആറ് കപ്പ് സൈസ് വലുപ്പത്തിൽ വികസിക്കുകയായിരുന്നു
advertisement
1/6

സ്തനങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയുമായി ഒൺലി ഫാൻസ് മോഡൽ പമേലിയ ജെയിംസ്. രോഗനിർണയത്തിന് ശേഷം, 14 മാസത്തിനുള്ളിൽ അവരുടെ സ്തനങ്ങൾ ആറ് കപ്പ് സൈസ് വലുപ്പത്തിൽ വികസിക്കുകയായിരുന്നു. ഈ അവസ്ഥയെ ജിഗാന്റോമാസ്റ്റിയ എന്ന് വിളിക്കുന്നു. സ്തനങ്ങൾ അമിതമായി വലുതാകുന്ന ഒരു അപൂർവ അവസ്ഥയാണ് ഇത്
advertisement
2/6
ഈ അവസ്ഥ വേദനയ്ക്കും അണുബാധയ്ക്കും വരെ കാരണമാകും. യുവതിയുടെ പഴയ ചിത്രമാണ് ഇവിടെ കാണുന്നത്. "ആദ്യം അവ എത്രമാത്രം വളരുന്നുവെന്നത് രസകരമായിരുന്നു, എന്നാൽ പതിയെപ്പതിയെ അസ്വസ്ഥത കൂടാൻ തുടങ്ങി. ഇപ്പോൾ ഞാൻ എനിക്ക് സാധാരണ വലിപ്പമുള്ള സ്തനങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു," അവർ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഈ വർഷം ജനുവരിയിൽ, വേദന അസഹനീയമായപ്പോൾ ഡോക്ടറെ കാണാൻ പമേലിയ തീരുമാനിച്ചു. സ്തനങ്ങളുടെ ഭാരമാണ് നടുവേദനയ്ക്ക് കാരണമെന്ന് അറിഞ്ഞു. അപ്പോഴാണ് തനിക്ക് ഈ അപൂർവ രോഗമാണെന്ന് സ്ഥിരീകരിച്ചത്
advertisement
4/6
അക്കാലത്ത്, പമേലിയയുടെ നെഞ്ചളവ് 100 സെന്റീമീറ്ററായിരുന്നു. ഏഴ് മാസത്തിനുള്ളിൽ 114 സെന്റീമീറ്ററായി വളർന്നു. ഇപ്പോൾ നെഞ്ചിന്റെ അളവ് 134 സെന്റിമീറ്ററിലെത്തി
advertisement
5/6
അന്നുമുതൽ അടിവസ്ത്രത്തിന്റെ അളവ് Jയിൽ നിന്ന് O-കപ്പിലേക്ക് മാറി. യോജിച്ച വസ്ത്രങ്ങൾ കണ്ടെത്താൻ താൻ നേരിടുന്ന ബുദ്ധിമുട്ടുകളും അവർ വെളിപ്പെടുത്തി. "എനിക്ക് പ്ലസ്-സൈസ് ഷോപ്പുകളിൽ നിന്ന് വേണം എന്റെ വസ്ത്രങ്ങൾ വാങ്ങാൻ. എന്നാൽ അവ എന്നെപ്പോലുള്ള ആളുകൾക്കുള്ളതല്ല," അവർ പറഞ്ഞു
advertisement
6/6
തനിക്ക് ധരിക്കാൻ കഴിയാത്ത ധാരാളം വസ്ത്രങ്ങളും സ്റ്റൈലുകളും ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. തുറിച്ചുനോട്ടങ്ങൾ ഏൽക്കേണ്ടിവരുന്ന കാര്യവും പമേലിയ മറച്ചുപിടിച്ചില്ല. പമേലിയ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്ന രോഗവും അനുഭവിക്കുന്നുണ്ട്. ഈ രണ്ട് അവസ്ഥകളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാനുള്ള പരിശോധന നടക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
14 മാസം കൊണ്ട് സ്തനങ്ങൾ പലമടങ്ങ് വളർന്നു; മോഡലായ യുവതി ചികിത്സ തേടി