TRENDING:

ബിടെക്ക് കഴിഞ്ഞാല്‍ എന്തു ചെയ്യും സാർ? പഠനത്തിനൊപ്പം തൊഴിലിനും അവസരം വേണം; മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ വിദ്യാർത്ഥികൾ

Last Updated:
ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്ത്രിയോടെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം ലഭിച്ചത്.
advertisement
1/15
പഠനത്തിനൊപ്പം തൊഴിലിനും അവസരം വേണം; മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ വിദ്യാർത്ഥികൾ
കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുകേട്ടത് പഠനകാലത്തു തന്നെ സംരംഭകരായി കുതിച്ചുയരാനുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍. ബി.ടെക്ക് അടക്കമുള്ള ബിരുദധാരികള്‍ പഠനത്തിനുശേഷം പുറത്തിറങ്ങുമ്പോഴുണ്ടാവുന്ന പരിചയക്കുറവും തൊഴിലില്ലായ്മയും മുഖ്യമന്ത്രിയുടെ മുന്നില്‍ പരാതികളായെത്തി. സ്ംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസമൊഴികെ മറ്റിടങ്ങളിലൊന്നും പഠനത്തിനൊപ്പമുള്ള പണം കൈപ്പറ്റിയുള്ള നിര്‍ബന്ധിത പരിശീലനമില്ല. എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പൊതുമരാമത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിര്‍ബന്ധിത പരിശീലനം ലഭ്യാമാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
advertisement
2/15
പഠനത്തോടൊപ്പം തൊഴില്‍, കലാലയങ്ങളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഗവേഷണ രീതികളിലെ മാറ്റവും ലൈംഗിക വിദ്യാഭ്യാസം വരെയുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ സംവാദ വിഷയങ്ങളായെത്തിച്ചു. സംസ്ഥാനത്ത് ആദിവാസി സര്‍വ്വകലാശാല സ്ഥാപിയ്ക്കണമെന്ന ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യത്തെ ഗവേഷകനായ വിനോദിന്റെ നിര്‍ദ്ദേശം കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
advertisement
3/15
കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളര്‍ത്താന്‍ ഉതകുന്ന മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളുമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി ഗവേഷണനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം. ഗവേഷണ തല്പരരായ വിദ്യാര്‍ത്ഥികള്‍ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം.
advertisement
4/15
അത്തരം ഗവേഷണങ്ങള്‍ വിവിധ മേഖലകള്‍ക്ക് കരുത്താകും. അത്  സമ്പദ് ഘടനയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി വികസന കുതിപ്പിലേക്ക് നയിക്കും ഇത്തരത്തിലുള്ള സമൂഹമാണ് വിജ്ഞാന സമൂഹം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമായി  നടത്തുന്ന സംവാദ പരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
5/15
തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലാണ്  ആദ്യ പരിപാടി നടന്നത്. കുസാറ്റ്, ന്യുവാല്‍സ്, കെടിയു, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ്  പങ്കെടുത്തത്.
advertisement
6/15
ഡിജിറ്റല്‍ വിടവ് വിജ്ഞാന സമൂഹ നിര്‍മ്മിതിയ്ക്ക് തടസ്സമാകരുത് എന്ന് സര്‍ക്കാരിന് നിര്‍ബ്ബന്ധമുണ്ട്. ഗവേഷണങ്ങളും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും മനുഷ്യജീവിതത്തില്‍ വലിയ മാറ്റം വരുത്തിയതാണ് ചരിത്രം. ഇന്റര്‍നെറ്റ് വരുത്തിയ മാറ്റം വലുതാണ്. മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ വല്ലാതെ അത്  മാറ്റി. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച ആശയവിനിമയം അതിവേഗത്തിലാക്കി.
advertisement
7/15
ഇന്റര്‍നെറ്റ് ചെലവ് കുറയുന്നുണ്ട്. എന്നാല്‍ വലിയഭാഗം ആളുകള്‍ക്ക് ഇന്നും ഇന്റര്‍നെറ്റ് അപ്രാപ്യമാണ്. ഇതാണ് ഡിജിറ്റല്‍ വിടവ്. കേരളസര്‍ക്കാര്‍ ഈ വിടവ് നികത്താന്‍ ശ്രമിക്കുന്നു. അതിനുള്ള ബൃഹദ് പദ്ധതിയാണ് കെ ഫോണ്‍. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും.
advertisement
8/15
എല്ലാവര്‍ക്കും ഈ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ല രീതിയില്‍ നടന്നു. ഈ സൗകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കണം എന്ന നിലപാട് സര്‍ക്കാരിനുണ്ടായി. അതിനായി കെഎസ് എഫ് ഇ  വഴി വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്പ് ടോപ്പ് ലഭ്യമാക്കി.
advertisement
9/15
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖല നന്നായി മാറി. ഉന്നതവിദ്യാഭ്യാസ മേഖലയിലും  വലിയ തോതില്‍ മാറ്റങ്ങള്‍  വേണം. കൂടുതല്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകണം. എല്ലാവരും അംഗീകരിക്കുന്ന സ്ഥാപനങ്ങള്‍ ആകണം അവ. യൂണിവേഴ് സിറ്റിയായാലും കലാലയങ്ങള്‍ ആയാലും ഇതിനനുസരിച്ചു മാറണം.വിദഗ്ധര്‍ ഉള്ള ഫാക്കല്‍ട്ടി വേണം.സൗകര്യങ്ങള്‍ വേണം. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ട് . അതിനാവശ്യമായ മുഴുവന്‍ സഹായവും ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
advertisement
10/15
നമുക്ക് ഇപ്പോഴും പരമ്പരാഗത കോഴ്‌സുകളാണ് കൂടുതല്‍. കാലാനുസൃതമായ കോഴ്‌സുകള്‍ മറ്റിടങ്ങളില്‍ വന്നിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നമുക്ക് അങ്ങനെ തുടങ്ങാനായില്ല. നമ്മുടെ കുട്ടികള്‍ അവിടേയ്ക്കു പോകേണ്ടിവരുന്നു. മാറ്റം വേണം. ഇന്റര്‍ ഡിസിപ്ലനറി കോഴ്‌സുകള്‍, പുതിയ വിഷയങ്ങളിലെ കോഴ്‌സുകള്‍ ഒക്കെ കൊണ്ടുവരാന്‍ നടപടി നേരത്തെ സ്വീകരിച്ചു. അത് ശക്തിപ്പെടുത്തും.
advertisement
11/15
വിദ്യാഭ്യാസം കഴിയുമ്പോള്‍ തൊഴില്‍ നേടാനുള്ള കഴിവ് നേടിയിരിക്കണം. ഇത് ഒരു ഭാഗമാണ്. അതിനുള്ള സാഹചര്യങ്ങള്‍ വിവിധ ഉന്നതവിദ്യാഭ്യാസ കേന്ദ്ര ങ്ങളില്‍ ഒരുക്കും.വലിയ വ്യവസായങ്ങള്‍ ഇവിടെ ഉണ്ട്. അവരുമായി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സഹകരിയ്ക്കണം. അടുത്തിടെ നിസ്സാന്‍ കമ്പനി കേരളത്തില്‍ വന്നു അഭിമുഖം നടത്തിയപ്പോള്‍ വേണ്ടത്ര പറ്റിയ കുട്ടികളെ കിട്ടിയില്ല എന്ന് പരാതി  പറഞ്ഞു. ഇത് കുട്ടികളുടെ തെറ്റല്ല. അവരെ അതിനു പ്രാപ്തരാക്കണം. സര്‍വ്വകലാശാലാ മേധാവികള്‍ വ്യവസായ സ്ഥാപന മേധാവികളുമായി ബന്ധപ്പെടണം. അവരുടെ അഭിപ്രായം കൂടി തേടി കോഴ്‌സുകള്‍ രൂപപ്പെടുത്തണം.
advertisement
12/15
എല്ലാവിദ്യാര്‍ത്ഥികളും  ഉദ്യോഗാര്‍ത്ഥികള്‍ അല്ല.തൊഴില്‍ തേടുന്നവര്‍ ഒരു ഭാഗമേയുള്ളൂ. ഒരു വിഭാഗം തൊഴില്‍ ദാതാക്കള്‍ ആകുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായത് അതാണ്. വിവര സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗിച്ച് സംരംഭകത്വ താല്പര്യം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാന്‍ കഴിയണം.
advertisement
13/15
ലോകോത്തര സര്‍വ്വകലാശാലകളിലെ അതി പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസ്സിലിരിക്കണം എന്ന മോഹം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകും.പോയി പഠിയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല .ഈ സാഹചര്യത്തില്‍ വിവിധ വിഷയങ്ങളിലെ പണ്ഡിതരെ ക്ഷണിച്ചുവരുത്തുന്ന എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ തന്നെ തുടങ്ങി. ലോകത്തിലെ ഏറ്റവും മികവുറ്റ അതി പ്രഗത്ഭരായ അധ്യാപകരുടെ പ്രഭാഷണം കേള്‍ക്കാനും സംവാദം നടത്തനുമുള്ള അവസരം ഓണ്‍ലൈനായി ലഭ്യമാക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നമ്മെത്തേടി വരുന്ന സ്ഥിതി ഉണ്ടാകണം.
advertisement
14/15
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് ഒരുവര്‍ഷം ഒറ്റത്തവണയായി ഒരുലക്ഷം രൂപ ബിരുദാനനന്തരപഠനത്തിനു സഹായം  നല്‍കും.സാമൂഹ്യശാസ്ത്ര പഠന മേഖലയിലും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. കൂടുതല്‍ മികവുള്ള കോഴ്‌സുകള്‍ ഉണ്ടാകണം.രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നും കുട്ടികള്‍ ഇവിടേയ്ക്ക് വരുന്ന സ്ഥിതിവരണം. നിലവാരം കൂടുതല്‍ വര്‍ധിച്ചു മികവിന്റെ കേന്ദ്രങ്ങളായാല്‍ വിദേശത്തുനിന്നു പോലും കുട്ടികള്‍ എത്തും.ആ നിലവാരത്തിലേക്ക് സ്ഥാപനങ്ങളെ ഉയര്‍ത്തണം. ഇതിനു  ഏത് സര്‍വ്വകലാശായുമായും കിടപിടിയ്ക്കുന്ന പാഠ്യപദ്ധതി ഉണ്ടാകണം. ഇതിനു തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
advertisement
15/15
ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്ത്രിയോടെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം കിട്ടിയത്. ബാക്കിയുള്ളവര്‍ക്ക് മുഖ്യമന്ത്രിയക്ക് ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചുനല്‍കുന്നതിനും അവസരം ലഭിച്ചു. ഫെബ്രുവരി ആറിന് അടുത്ത സംവാദം കേരള സര്‍വ്വകലാശാലയില്‍ നടക്കും. 8, 11, 13 തീയതികളില്‍ എം.ജി കാലിക്കറ്റ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തും.
മലയാളം വാർത്തകൾ/Photogallery/Career/
ബിടെക്ക് കഴിഞ്ഞാല്‍ എന്തു ചെയ്യും സാർ? പഠനത്തിനൊപ്പം തൊഴിലിനും അവസരം വേണം; മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ വിദ്യാർത്ഥികൾ
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories