TRENDING:

സ്ത്രീ വിരുദ്ധ നിലപാടുകള്‍ പഴങ്കഥ, മര്‍കസ് ലോകോളജില്‍ നിന്ന് പഠിച്ചിറങ്ങിയവരില്‍ കൂടുതലും പെണ്‍കുട്ടികള്‍

Last Updated:
കാന്തപുരം അബൂബക്കർ മുസല്യാർ മേധാവിയായ മര്‍ക്കസ് ലോ കോളജില്‍ ഇത്തവണ അഭിഭാഷകരായി സനദെടുത്ത 25 പേരില്‍ പതിനഞ്ചു പേരും പെണ്‍കുട്ടികളാണ്
advertisement
1/6
സ്ത്രീ വിരുദ്ധ നിലപാടുകള്‍ പഴങ്കഥ, മര്‍കസ് ലോകോളജില്‍ നിന്ന് പഠിച്ചിറങ്ങിയവരില്‍ കൂടുതലും
കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകളെടുക്കുന്നുവെന്ന പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സുന്നി നേതാവാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. എന്നാല്‍ അക്കാലം പഴങ്കഥ. അദ്ദേഹം മേധാവിയായ മര്‍ക്കസ് ലോ കോളജില്‍ ഇത്തവണ അഭിഭാഷകരായി സനദെടുത്ത 25 പേരില്‍ പതിനഞ്ചു പേരും പെണ്‍കുട്ടികളാണ്. മര്‍ക്കസ് ലോ കോളജിലെ ആദ്യ ബി.ബി.എ എല്‍.എല്‍.ബി അഞ്ചു വര്‍ഷ ബാച്ചാണ് പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ വഴി നടന്ന എന്‍ റോള്‍മെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നുമായി മര്‍ക്കസ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
advertisement
2/6
'വനിതാ വിദ്യാഭ്യാസത്തിന് നേരത്തെ തന്നെ സംഘടന പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇസ്ലാമിക ചരിത്രത്തിലും അത് കാണാന്‍ കഴിയും. മര്‍ക്കസ് അതിന് മുന്നില്‍ നില്‍ക്കുന്നു. മര്‍ക്കസ് നടത്തുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങളായ യൂനാനി കോലജിലും ലോകോളജിലും 75 ശതമാനത്തിലധികം പെണ്‍കുട്ടികളാണുള്ളത്. അനുയോജ്യമായ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ പഠിച്ച് മുന്നോട്ടുവരുന്നതിന് സംഘടന ഒപ്പം നില്‍ക്കും. മര്‍ക്കസ് സ്ഥാപനങ്ങളിലേക്ക് ധൈര്യപൂര്‍വ്വം പെണ്‍കുട്ടികളെ പഠിക്കാന്‍ അയക്കാം. മര്‍ക്കസും അതിന്റെ മേധാവികളും സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നെന്നൊക്കെയുള്ളത് പ്രചാരണങ്ങള്‍ മാത്രമാണ്. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടമണമെന്നത് മര്‍ക്കസിന്റെ നിലപാടല്ല- നോളജ് സിറ്റി ഡയരക്ടര്‍ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയാണ് അബ്ദുല്‍ ഹകീം അസ്ഹരി.
advertisement
3/6
മര്‍കസ് നോളജ് സിറ്റിയും ലോകോളജും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് പറഞ്ഞു. 'ലോ കോളേജില്‍ ആകെയുള്ള നാനൂറോളം വിദ്യാര്‍ത്ഥികളില്‍ പകുതിയും പെണ്‍കുട്ടികളാണ്. ഇതിന് പുറമെ സ്ത്രീശാക്തീകരണ രംഗത്ത് ലോകോളജ് മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. കുടുംബ കേസുകളില്‍ പ്രതിസന്ധി നേരിടുന്ന യുവതികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നു. അതിനായി കോളജില്‍ ലീഗല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അത് മുന്നില്‍ക്കണ്ടുതന്നെയാണ് മര്‍ക്കസ് മുന്നോട്ടുപോകുന്നത്'-സമദ് വ്യക്തമാക്കി.
advertisement
4/6
മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലോകോളജില്‍ ത്രിവത്സര കോഴ്‌സ് പൂര്‍ത്തിയാക്കിയ രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിഭാഷക സനദെടുത്തിരുന്നു.  ഇതില്‍ മുപ്പതോളം പേര് മതമീമാംസയില്‍ ബിരുദമെടുത്ത സഖാഫിപണ്ഡിതന്‍മാരാണ്. ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2014 ലാണ് കോളജ് പ്രവര്‍ത്തനം തുടങ്ങിയത്.
advertisement
5/6
പഠനത്തോടൊപ്പം സൗജന്യ നിയമസഹായ പ്രവര്‍ത്തനങ്ങളിലും സജീവമാണ് മര്‍ക്കസ് വിദ്യാര്‍ത്ഥികളെന്നും സമദ് പുലിക്കാട് അറിയിച്ചു. 'ആദിവാസി ഊരുകള്‍ കേന്ദ്രമാക്കിയുള്ള ബോധവത്കരണ ക്യാമ്പുകള്‍, വില്ലേജ് ലീഗല്‍ എയ്ഡ് ക്യാമ്പുകള്‍ എന്നിവ നടന്നു വരുന്നു. കത്വാ കേസിലെ ഇരയുടെ കുടുംബം ഉള്‍പ്പെടുന്ന  ബക്കര്‍ വാലി സമൂഹത്തെ നിയമപരമായി ശാക്തീകരിക്കുന്നതിന് കാശ്മീരില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ആസ്സാം പൗരത്വ വിഷയത്തില്‍ ലോ കോളേജിന് കീഴില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിച്ചു . ഈ കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂണി വേഴ്‌സിറ്റി എല്‍.എല്‍.ബി  റാങ്കും മര്‍കസ് ലോ കോളേജിനെ തേടിയെത്തി'- സമദ് പറഞ്ഞു..
advertisement
6/6
ഡോ: അഞ്ജു എന്‍.പിള്ളയാണ് പ്രിന്‍സിപ്പാള്‍. ഈ കഴിഞ്ഞദിവസം എന്റോള്‍ ചെയ്ത മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥികളെ കാന്തപുരം എ പി. അബൂബക്കര്‍ മുസ്ലിയാര്‍  അഭിനന്ദിച്ചു.
മലയാളം വാർത്തകൾ/Photogallery/Career/
സ്ത്രീ വിരുദ്ധ നിലപാടുകള്‍ പഴങ്കഥ, മര്‍കസ് ലോകോളജില്‍ നിന്ന് പഠിച്ചിറങ്ങിയവരില്‍ കൂടുതലും പെണ്‍കുട്ടികള്‍
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories