ആരോഗ്യമുള്ള ബിരുദധാരികളുടെ ശ്രദ്ധയ്ക്ക്; കേരളാ പൊലീസിൽ എസ്.ഐ ആകാം; വനിതകൾക്കും ക്ഷണം
- Published by:Rajesh V
- news18-malayalam
Last Updated:
സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാല ബിരുദമാണ്. പ്രായപരിധി 20–31. പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ പെട്ടവർക്ക് 36 വയസ് തികയാൻ പാടില്ല എന്നാണ് വ്യവസ്ഥ.
advertisement
1/6

സബ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അപേക്ഷിക്കാം. ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് ശേഷമാകും നിയമനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. ശമ്പള സ്കെയിൽ 32,300 – 68,700 രൂപ
advertisement
2/6
സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാല ബിരുദമാണ്. പ്രായപരിധി 20–31. പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ പെട്ടവർക്ക് 36 വയസ് തികയാൻ പാടില്ല എന്നാണ് വ്യവസ്ഥ.
advertisement
3/6
വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. പുരുഷൻമാർ: ഉയരം– 165.10 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160.02 സെ.മീ). നെഞ്ചളവ്– 81.28 സെ.മീ. 5.08 സെ.മീ വികാസം വേണം. വനിതകൾ: ഉയരം– 160 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 155 സെ.മീ)
advertisement
4/6
ഒബ്ജക്ടീവ് പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയിൽ വിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷയുണ്ട്. പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം കായികക്ഷമതാ പരീക്ഷയാവും നടത്തുക. ഇനങ്ങളിലും വ്യത്യാസമുണ്ട്. 8 ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 5 എണ്ണത്തിൽ ഉദ്യോഗാർഥി യോഗ്യത നേടണം.
advertisement
5/6
പുരുഷൻമാർ- 100 മീറ്റർ ഓട്ടം– 14 സെക്കന്റ്, ഹൈ ജംപ്– 132.20 സെ.മീ, ലോങ് ജംപ്– 457.20 സെ.മീ, പുട്ടിങ് ദ് ഷോട്ട് (7264 ഗ്രാം)– 609.60 സെ.മീ, ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ– 6096 സെ.മീ, റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്)– 365.80 സെ.മീ, പുൾ അപ്സ് അഥവാ ചിന്നിങ്– 8 തവണ, 1500 മീറ്റർ ഓട്ടം– 5 മിനിറ്റ് 44 സെക്കന്റ്
advertisement
6/6
വനിതകൾ- 100 മീറ്റർ ഓട്ടം– 17 സെക്കന്റ്, ഹൈ ജംപ്– 1.06 മീറ്റർ, ലോങ് ജംപ്– 3.05 മീറ്റർ, പുട്ടിങ് ദ് ഷോട്ട് (4 കി.ഗ്രാം)– 4.88 മീറ്റർ, 200 മീറ്റർ ഓട്ടം– 36 സെക്കന്റ്, ത്രോയിങ് ദ് ത്രോ ബോൾ– 14 മീറ്റർ, ഷട്ടിൽ റേസ് (25×4 മീറ്റർ)– 26 സെക്കന്റ്, സ്കിപ്പിങ് (ഒരു മിനിറ്റ്)– 80 തവണ
മലയാളം വാർത്തകൾ/Photogallery/Career/
ആരോഗ്യമുള്ള ബിരുദധാരികളുടെ ശ്രദ്ധയ്ക്ക്; കേരളാ പൊലീസിൽ എസ്.ഐ ആകാം; വനിതകൾക്കും ക്ഷണം