TRENDING:

Railway Recruitment 2021: കൊങ്കൺ റെയിൽവേയിൽ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20 മുതൽ

Last Updated:
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 7 ഒഴിവും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് സിവിൽ തസ്തികയിൽ 7 ഒഴിവുമുണ്ട്.
advertisement
1/10
കൊങ്കൺ റെയിൽവേയിൽ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20 മുതൽ
തൊഴിൽ രഹിതർക്കും ഉദ്യോഗാർഥികൾക്കും സന്തോഷ വാർത്ത. റെയിൽവേയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊങ്കൺ റെയിൽവേയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. (പ്രതീകാത്മക ചിത്രം))
advertisement
2/10
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് സെപ്റ്റംബർ 20 മുതൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. (പ്രതീകാത്മക ചിത്രം)
advertisement
3/10
ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 7 ഒഴിവും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് സിവിൽ തസ്തികയിൽ 7 ഒഴിവുമുണ്ട്. ബി.ഇ/ ബി.ടെക് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. (പ്രതീകാത്മക ചിത്രം)
advertisement
4/10
രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ നീട്ടി നൽകും. (പ്രതീകാത്മക ചിത്രം)
advertisement
5/10
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- അഭിമുഖം സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ അഭിമുഖം. (പ്രതീകാത്മക ചിത്രം)
advertisement
6/10
യോഗ്യതാ വിശദാംശങ്ങൾ: ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ): ഉദ്യോഗാർത്ഥികൾ സിവിൽ എഞ്ചിനീയറിംഗിൽ ബിഇ / ബിടെക് കോഴ്സുകൾ ചെയ്തിരിക്കണം. ഈ കോഴ്സുകളിൽ 60% മാർക്ക് നേടിയിരിക്കണം. രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. (പ്രതീകാത്മക ചിത്രം)
advertisement
7/10
യോഗ്യതാ വിശദാംശങ്ങൾ: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ): അപേക്ഷകർ 60% മാർക്കോടെ ബിഇ / ബിടെക് കോഴ്സുകൾ പൂർത്തിയാക്കിയിരിക്കണം. (പ്രതീകാത്മക ചിത്രം)
advertisement
8/10
ഉദ്യോഗാർത്ഥികൾ കൊങ്കൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ konkanrail.com- ൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും: https://konkanralja.com/uploads/vacancy/1629369338Notification_No__KR_HO_JK_P-R_02_2021_date_19_08_2021_Final_Publish_CO.pdf (പ്രതീകാത്മക ചിത്രം)
advertisement
9/10
നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയുടെ ഒരു കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഇവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവയുമായി അഭിമുഖത്തിന് ഹാജരാവുക. (പ്രതീകാത്മക ചിത്രം)
advertisement
10/10
USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir (U.T). PIN 180011 എന്ന വിലാസത്തിൽ ഹാജരാവുക. (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Career/
Railway Recruitment 2021: കൊങ്കൺ റെയിൽവേയിൽ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20 മുതൽ
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories