TRENDING:

Pariksha Pe Charcha 2023: പ്രധാനമന്ത്രിയുമായി സംവ​ദിക്കുന്നത് 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

Last Updated:
പരീക്ഷകളെ എങ്ങനെ നേരിടാം, സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി കുട്ടികളോട് സംവദിക്കുക.
advertisement
1/7
Pariksha Pe Charcha 2023: പ്രധാനമന്ത്രിയുമായി സംവ​ദിക്കുന്നത് 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കമാകും.ഏകദേശം 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചത്.
advertisement
2/7
15 ലക്ഷം പേരാണ് ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയായിരുന്നു രജിസ്‌ട്രേഷന്‍. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ചര്‍ച്ചകളാണ് പരീക്ഷ പേ ചര്‍ച്ചയിലുടെ ഉദ്ദേശിക്കുന്നത്.
advertisement
3/7
സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ പരീക്ഷ പേ ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം എഡിഷനാണ് ഇന്ന് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ താല്‍ക്കോതോറ സ്റ്റേഡിയമാണ് വേദി.
advertisement
4/7
പരീക്ഷകളെ എങ്ങനെ നേരിടാം, സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി കുട്ടികളോട് സംവദിക്കുക. അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നതാണ്.
advertisement
5/7
പ്രധാനമായും പത്ത്, പ്ലസ്ടു  ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
advertisement
6/7
150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്
advertisement
7/7
ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Career/
Pariksha Pe Charcha 2023: പ്രധാനമന്ത്രിയുമായി സംവ​ദിക്കുന്നത് 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories