TRENDING:

Higher Studies| ഇന്ത്യൻ വിദ്യാർഥികൾ ഉന്നത പഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ട്? യാത്ര ഏതൊക്കെ രാജ്യങ്ങളിലേക്ക്?

Last Updated:
കുറഞ്ഞ ചിലവും എളുപ്പമുള്ള പ്രവേശന നടപടിക്രമവും കാരണമാണ് പല വിദ്യാർഥികളും യുക്രെയ്ൻ തെരഞ്ഞെടുക്കുന്നത്. ഏകദേശം 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുവെന്നാണ് കണക്ക്.
advertisement
1/5
ഇന്ത്യൻ വിദ്യാർഥികൾ ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകുന്നത് എന്തുകൊണ്ട്?
War In Ukraine: യുദ്ധം ബാധിക്കുന്നതിന് മുമ്പ്, വിദേശത്ത് മെഡിസിൻ പഠിക്കാൻ തയ്യാറുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ യുക്രെയ്ൻ പ്രിയപ്പെട്ടതായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർഥികൾ മെഡിക്കൽ പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുവെന്ന് ചോദിച്ചാൽ, ഇവിടത്തെ വലിയ പഠന ചെലവ് തന്നെയാണ് കാരണം. കുറഞ്ഞ ചിലവും എളുപ്പമുള്ള പ്രവേശന നടപടിക്രമവും കാരണമാണ് പല വിദ്യാർഥികളും യുക്രെയ്ൻ തെരഞ്ഞെടുക്കുന്നത്. ഏകദേശം 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുവെന്നാണ് കണക്ക്. (News18 Creative)
advertisement
2/5
യുക്രെയ്നിലേക്ക് മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളിലെ കോളജുകൾ പഠനത്തിനായി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചു. 2016ൽ 4,40,000 വിദ്യാർഥികൾ വിദേശത്ത് പഠിച്ചിരുന്നെങ്കിൽ 2019ൽ അത് 7,70,000 ആയി. (News18 Creative)
advertisement
3/5
യുഎസും യുകെയും കഴിഞ്ഞാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനം കാനഡയാണ്. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം, 55 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളും വിദേശത്ത് എംബിഎ അല്ലെങ്കിൽ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കാൻ ഇഷ്ടപ്പെടുന്നു. 49 ശതമാനം ഉദ്യോഗാർത്ഥികളും യുഎസിൽ പഠിക്കാൻ ഇഷ്ടപ്പെടുന്നതായി ഫോറിൻസ് അഡ്മിറ്റ്സ് നടത്തിയ സർവേയിൽ പറയുന്നു. ഏകദേശം 22 ശതമാനം പേർ തുടർ പഠനത്തിനായി കാനഡയിലേക്ക് പോകാൻ തയ്യാറാകുന്നു. 17 ശതമാനം വിദ്യാർത്ഥികൾ യുകെയിൽ പഠിക്കാനും 12 ശതമാനം പേർ മറ്റ് രാജ്യങ്ങൾ തെരഞ്ഞെടുക്കാനും ആഗ്രഹിക്കുന്നു. (News18 Creative)
advertisement
4/5
വിദേശത്ത് പഠിക്കാൻ തെരഞ്ഞെടുക്കുന്ന മിക്ക വിദ്യാർത്ഥികളും ബിരുദാനന്തര തലത്തിൽ കൂടുതൽ സ്പെഷ്യലൈസ്ഡ് കോഴ്സുകൾക്കായാണ് പോകുന്നത്. 70 ശതമാനം പേർ സ്പെഷ്യലൈസ്ഡ് കോഴ്സുകളും 30 ശതമാനം പേർ ജനറൽ കോഴ്സുകളും തെരഞ്ഞെടുക്കുന്നു. ബിരുദ വിദ്യാർത്ഥികൾക്ക്, ഇന്ത്യൻ കുട്ടികൾക്കിടയിൽ ഓസ്‌ട്രേലിയ ഒരു ജനപ്രിയ സ്ഥലമായി മാറിയിരിക്കുന്നു. (News18 Creative)
advertisement
5/5
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്, 12 ശതമാനം വീതം. മഹാരാഷ്ട്ര 11 ശതമാനം, ഗുജറാത്ത് 8 ശതമാനം, തമിഴ്നാട് 7 ശതമാനം, കർണാടക 5 ശതമാനം എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. ബാക്കിയുള്ള സംസ്ഥാനങ്ങൾ മൊത്തം 5 ശതമാനമാണ്. (News18 Creative)
മലയാളം വാർത്തകൾ/Photogallery/Career/
Higher Studies| ഇന്ത്യൻ വിദ്യാർഥികൾ ഉന്നത പഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ട്? യാത്ര ഏതൊക്കെ രാജ്യങ്ങളിലേക്ക്?
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories