Covid 19 | സംസ്ഥാനത്തെ മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ചികിത്സയില്‍ കഴിഞ്ഞുവരുന്ന ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് പരിശോധന നടത്തിയത്
advertisement
1/5

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ അംഗത്തിന്‍റെ പേഴ്സണൽ സ്റ്റാഫിൽപെട്ടയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻറ പേഴ്സണൽ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
2/5
കാസർഗോഡ് അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ പി.എ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണത്താല്‍ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല.
advertisement
3/5
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് പരിശോധന നടത്തിയത്.
advertisement
4/5
ചികിത്സയിൽ കഴിയുന്നയാളെ ബന്ധുവെന്ന നിലയില്‍ പി.എ പലതവണ ബന്ധപ്പെട്ടിരുന്നു. ആന്‍റിജന്‍ പരിശോധനയിലാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
5/5
മന്ത്രിയുടെ പി.എയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലായിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | സംസ്ഥാനത്തെ മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു