TRENDING:

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Last Updated:
മലമുകളിലെ സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ശ്രമം ഇന്നലെ നാട്ടുകാർ തടഞ്ഞിരുന്നു (റിപ്പോർട്ട്: വി.വി അരുൺ)
advertisement
1/7
കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
ഓർത്തഡോക്സ് സഭാ വൈദികൻ കെ.ജി. വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടു ദിവസം മുൻപാണ് വൈദികൻ മരിച്ചത്.
advertisement
2/7
മലമുകളിലെ സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ശ്രമം ഇന്നലെ നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് മതപരമായ ചടങ്ങുകൾ ഒഴിവാക്കി ശാന്തി കവാടത്തിൽ ദഹിപ്പിക്കാൻ ആലോചിച്ചു.
advertisement
3/7
എന്നാൽ ആചാരപ്രകാരം തന്നെ സംസ്കരിക്കണമെന്നും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്നും സഭാ നേതൃത്വം സർക്കാരിനെ അറിയിച്ചു. മലമുകളിൽത്തന്നെ കുമാരപുരം ഇടവകയുടെ സെമിത്തേരിയാണ് സഭാ നേത്യത്വം ചൂണ്ടിക്കാട്ടിയത്.
advertisement
4/7
 കുടിവെള്ളം മലിനമാകുമെന്ന ആശങ്ക ഉയർത്തി ഏതാനും നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അതു വകവയ്ക്കാതെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാപ് ചെയ്തു.
advertisement
5/7
ഉച്ചയ്ക്ക് രണ്ടരയോടെ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിന്റെ നേത്യത്വത്തിൽ മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ഓർത്തഡോക്സ്‌ സഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അന്ത്യ കർമങ്ങൾക്ക് നേത്യത്വം നൽകി. മേയർ കെ.ശ്രീകുമാറും സംസ്കാര ചടങ്ങിൽ പകെടുത്തു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാരം.
advertisement
6/7
എപ്രിൽ 20 നാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാദർ വർഗീസിനെ  മെഡിക്കൽ കോളേജ് കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം   അവിടെ ചികിത്സിച്ചു. തുടർന്ന്  വൈദികനെ  മേയ് 20ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി .  രോഗം ഗുരുതരമായതോടെ 31 ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കൊണ്ടുവരികയായിരുന്നു.
advertisement
7/7
രണ്ടുദിവസത്തിനുള്ളിൽ വൈദികൻ മരിക്കുകയും ചെയ്തു. അതിനുശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ആണ് വൈദികന് കോവിഡ്  ബാധിച്ചതെന്ന് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അത് വലിയ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Open in App
Home
Video
Impact Shorts
Web Stories