TRENDING:

Covid 19 | വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റിന് 5000 രൂപ; പ്രത്യേക സൗകര്യമൊരുക്കി ഡൽഹി വിമാനത്താവളം

Last Updated:
ലബോറട്ടറിയിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങൾ 4-6 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഫലങ്ങൾ സ്ഥിരീകരിക്കുന്നതുവരെ യാത്രക്കാരെ വെയിറ്റിംഗ് ലോഞ്ചിൽ നിരീക്ഷണത്തിലാക്കും
advertisement
1/6
Covid 19 | വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റിന് 5000 രൂപ
ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്നവർക്ക് ഡൽഹി വിമാനത്താവളത്തിൽ കോവിഡ് 19 ടെസ്റ്റിന് പ്രത്യേക സൗകര്യം. 5000 രൂപയ്ക്ക് ആർടി-പിസിആർ ടെസ്റ്റ് ചെയ്യുന്നതിനുള്ള സജ്ജീകരണമാണ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 3 ൽ ഒരുക്കിയത്. ആഭ്യന്തര വിമാന സർവീസുകളിൽ വരുന്ന യാത്രക്കാർക്കായി ടെർമിനൽ 3 ന് എതിർവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏരിയയിലാണ് കോവിഡ് ടെസ്റ്റിനുള്ള സൗകര്യം സജ്ജമാക്കും.
advertisement
2/6
വിമാനത്താവളം നടത്തുന്ന ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) ദില്ലി ആസ്ഥാനമായുള്ള ലബോറട്ടറിയായ ജെനെസ്ട്രിംഗ്സ് ഡയഗ്നോസ്റ്റിക് സെന്ററുമായി സഹകരിച്ചാണ് സേവനം നടപ്പാക്കുന്നത്. നിലവിൽ ഡൽഹി സർക്കാരുമായി ചേർന്നാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നത്.
advertisement
3/6
വിദേശത്തുനിന്ന് എത്തി ആഭ്യന്തര സർവീസുകളിൽ പോകേണ്ട യാത്രക്കാർ, ഇന്ത്യയിൽ പ്രവേശിപ്പിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് പരിശോധന ഫലം വേണമെന്ന നിർദേശം നിലവുണ്ടായിരുന്നു. ഈ നിബന്ധന അടുത്തിടെ മാറ്റിയിരുന്നു. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് 96 മണിക്കൂർ മുമ്പുള്ള നിർബന്ധിത കോവിഡ് -19 പരിശോധന ഒഴിവാക്കിയത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്.
advertisement
4/6
ഡൽഹി വിമാനത്താവളത്തിലെ പരിശോധനയ്ക്ക് 5000 രൂപയാണ് ഈടാക്കുന്നത്. ഫലം വരുന്നതുവരെ വെയ്റ്റിങ്ങ് റൂമിൽ താമസിക്കുന്നതിന് ഉൾപ്പടെയുള്ള നിരക്കാണിത്. ഇന്ത്യയിൽ വന്നിറങ്ങിയ ശേഷം ആഭ്യന്തര വിമാന സർവീസുകൾ നടത്തേണ്ട അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ്-19 പരിശോധിക്കാൻ അവസരമുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആർ‌ടി-പി‌സി‌ആർ‌ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ‌, അന്തർ‌ദ്ദേശീയ യാത്രക്കാർ‌ക്ക് ആഭ്യന്തര വിമാനത്തിൽ‌ കയറാൻ‌ അനുവദിക്കും, കൂടാതെ അത്തരക്കാർക്ക് യാതൊരുവിധ ക്വറന്‍റീനും വിധേയരാകേണ്ടതില്ലെന്ന് മന്ത്രാലയത്തിൻറെ ഉത്തരവിൽ പറയുന്നു.
advertisement
5/6
"ലബോറട്ടറിയിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങൾ 4-6 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഫലങ്ങൾ സ്ഥിരീകരിക്കുന്നതുവരെ യാത്രക്കാരെ വെയിറ്റിംഗ് ലോഞ്ചിൽ നിരീക്ഷണത്തിലാക്കും അല്ലെങ്കിൽ ഹോട്ടലിൽ താമസിക്കാനുള്ള അവസരം തിരഞ്ഞെടുക്കാം" എന്ന് മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. "
advertisement
6/6
ടെർമിനൽ 3 ലെ മൾട്ടി ലെവൽ കാർ പാർക്കിംഗിൽ (എം‌എൽ‌സി‌പി) 3,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കോവിഡ് പരിശോധന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ ക്രമീകരണമാണിത്. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ ഒരു ആർടി-പിസിആർ പരിശോധനയിൽ അന്താരാഷ്ട്ര യാത്രക്കാരന് ഫലം നെഗറ്റീവാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്‍റീന് വിധേയരാകേണ്ടതില്ലെന്ന് ഓഗസ്റ്റ് 2 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റിന് 5000 രൂപ; പ്രത്യേക സൗകര്യമൊരുക്കി ഡൽഹി വിമാനത്താവളം
Open in App
Home
Video
Impact Shorts
Web Stories