TRENDING:

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ബന്ധുവിനെ തിരഞ്ഞ് പൊലീസ്

Last Updated:
ശനിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കരിമ്പിൻതോട്ടത്തിൽ നിന്നും കണ്ടെത്തുന്നത്. കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം
advertisement
1/7
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ബന്ധുവിനെ തിരഞ്ഞ് പൊലീസ്
ജലന്ധർ: വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധർ ഹസാര സ്വദേശിയായ ആറുവയസുകാരിയെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
advertisement
2/7
 ജലന്ധർ-ഹോഷിയാര്‍പുർ റോഡിന് സമീപത്തായുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബീഹാർ സ്വദേശികളായ കുട്ടിയുടെ കുടുംബം ഇവിടെ ജോലിക്കായി എത്തിയതാണ്.
advertisement
3/7
മാതാപിതാക്കൾ ജോലിയിൽ നിന്ന് മടങ്ങിവന്ന സമയത്താണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാകുന്നത്. തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
advertisement
4/7
ഇതിനിടെ ഇവരുടെ അകന്ന ബന്ധുവും അയൽവാസിയുമായ സന്തോഷ് എന്ന യുവാവ് കുട്ടിയെ താന്‍ കൂട്ടിക്കൊണ്ടു പോയി ബിസ്ക്കറ്റ് വാങ്ങി നൽകിയിരുന്നുവെന്നും അതിനുശേഷം വീട്ടിൽ തന്നെ മടക്കി കൊണ്ടു വന്നാക്കിയെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു.
advertisement
5/7
എന്നാൽ എല്ലാവരും കുട്ടിയെ തിരയാൻ ആരംഭിച്ചതോടെ ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. ഇതോടെ ഇവർ സന്തോഷിനെതിരെ പരാതി നൽകുകയായിരുന്നു.
advertisement
6/7
ശനിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കരിമ്പിൻതോട്ടത്തിൽ നിന്നും കണ്ടെത്തുന്നത്. കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് പൊലീസ് പറയുന്നത്.
advertisement
7/7
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സന്തോഷിനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ബന്ധുവിനെ തിരഞ്ഞ് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories