TRENDING:

കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു

Last Updated:
പണം കൈക്കലാക്കി ഒളിച്ചോടാനായിരുന്നു ഇവരുടെ പദ്ധതി.
advertisement
1/8
കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം
ആഗ്ര: കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ട് പോകൽ നാടകം നടത്തി വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ട പത്തൊമ്പതുകാരി അറസ്റ്റിൽ. മഹാരാഷ്ട്രാ പൊലീസിന്റെ പരിധിയിലുള്ള ഏട്ടാ ജില്ലയിലെ നഗ്ലബാഞ്ച ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
advertisement
2/8
വ്യാഴാഴ്ച രാത്രി മുതലാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പണം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ ഫോണിൽ നിന്ന് നിരവധി തവണ രക്ഷിതാക്കളുടെ ഫോണിലേക്ക് കോൾ വന്നു. ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
3/8
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പെൺകുട്ടിയുടെ വീടിനടുത്തുള്ള കൃഷിയിടത്തിൽ നിന്ന് പൊലീസ് ഇവരെ കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന കാമുകൻ ഓടി രക്ഷപ്പെട്ടു.
advertisement
4/8
പെൺകുട്ടിയും യുവാവും അയൽവാസികളാണ്. രണ്ട് വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു.
advertisement
5/8
ഒരു കോടി രൂപ നിക്ഷേപിച്ച് മാതാപിതാക്കള്‍ സ്കൂൾ നടത്താൻ പോകുന്നുവെന്ന് പെൺകുട്ടി അടുത്തിടെ മനസിലാക്കി. ഇതിനു പിന്നാലെ പണം കൈക്കലാക്കി ഒളിച്ചോടാൻ ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
advertisement
6/8
അർധ രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം പണം ആവശ്യപ്പെട്ട് വീട്ടുകാരെ ശബ്ദം മാറ്റി വിളിച്ചത് പെൺകുട്ടിയാണ്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ചില സംശയങ്ങൾ തോന്നിയെന്ന് പൊലീസ് പറഞ്ഞു.
advertisement
7/8
ഏതെങ്കിലും ഗുണ്ടാസംഘങ്ങളാകും സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യംകരുതിയത്. എന്നാൽ പണം ആവശ്യപ്പെട്ട് തുടരെ തുടരെ വിളിച്ചതും ധൃതി കാണിച്ചതും സംശയം വർധിപ്പിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു- പൊലീസ് പറഞ്ഞു.
advertisement
8/8
ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ട് പോകൽ നാടകത്തെ കുറിച്ച് പെൺകുട്ടി വ്യക്തമാക്കിയത്. സംഭവത്തിൽ രണ്ടുപേർക്കെതിരേയും കേസെടുത്തതായും ഒളിവിൽ പോയ കാമുകന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories