ഇടുക്കിയിൽ കൊല്ലപ്പെട്ട രേഷ്മ കോവിഡ് പോസിറ്റീവ്; കൊലപ്പെടുത്തിയത് ഉളി പോലുള്ള ആയുധം ഉപയോഗിച്ചെന്ന് പൊലീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. രേഷ്മയും അനുവും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെച്ചൊല്ലി അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
1/6

അടിമാലി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനി രേഷ്മയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ മൃതദേഹ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നു. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ് (അനു–23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
advertisement
2/6
ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ. അനുവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. രേഷ്മയും അനുവും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
advertisement
3/6
ഇതിനെച്ചൊല്ലി അനു രേഷ്മയെ കുത്തിക്കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും ചെരിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
advertisement
4/6
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.
advertisement
5/6
സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവർ ഹൗസിനു സമീപത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
advertisement
6/6
ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി ചിലർ വിവരമറിയിച്ചത്. അനുവിനൊപ്പം മകൾ പോകുന്നത് കണ്ടതായി സുഹൃത്തുക്കൾ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ഇടുക്കിയിൽ കൊല്ലപ്പെട്ട രേഷ്മ കോവിഡ് പോസിറ്റീവ്; കൊലപ്പെടുത്തിയത് ഉളി പോലുള്ള ആയുധം ഉപയോഗിച്ചെന്ന് പൊലീസ്