TRENDING:

പുല്ലേപ്പടി കൊലപാതകം: പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ സ്വർണം മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു കത്തിച്ചു

Last Updated:
പുല്ലേപ്പടി കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാം (റിപ്പോർട്ട് - എം എസ് അനീഷ് കുമാർ)
advertisement
1/7
പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു
കൊച്ചി: പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. മാനാശ്ശേരി സ്വദേശികളായ ഡിനോയ്‌, പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.
advertisement
2/7
ജോബിയുൾപ്പെടെയുള്ളവർ ചേർന്ന് കൊച്ചിയിലെ വീട്ടിൽ നിന്ന് 130 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജോബിയെ വകവരുത്താൻ ഡിനോയ് തീരുമാനിച്ചത്. മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടുപ്രതിയെ കൊന്ന് കത്തിച്ച കാര്യം ബിനോയ് സമ്മതിച്ചത്.
advertisement
3/7
മോഷണ മുതൽ ഒളിപ്പിയ്ക്കുക, തെളിവു നശിപ്പിയ്ക്കാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്ക് മേൽ ചുമത്തിയിരിയ്ക്കുന്നത്. പ്രതികളിൽ ഒരാളായ സുലു ട്രാൻസ്ജൻഡറാണ്.
advertisement
4/7
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.
advertisement
5/7
പുതുവത്സര തലേന്ന് നടന്ന പുതുക്കലവട്ടത്തെ വീട്ടിൽ നടന്ന മോഷണത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വീട്ടുടമയുടെ അനിയന്റെ മകൻ ഡിനോയ് ആയിരുന്നു മോഷണത്തിന്റെ ആസൂത്രകൻ.
advertisement
6/7
ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് വീട്ടുടമയായ പ്ലാസിഡും കുടുംബവും പോയ സമയത്താണ് പ്ലാസിഡിന്റെ മകളുടെ വിവാഹത്തിനായി കരുതിയ 130 പവൻ സ്വർണം അപഹരിച്ചത്.
advertisement
7/7
ഡിനോയ്, ജോബി എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. പുല്ലേപ്പടി റെയിൽവേ ട്രാക്കിനടുത്ത് വച്ച് പ്രതികൾ ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനു ശേഷമാണ് തലയ്ക്കടിച്ച് കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
പുല്ലേപ്പടി കൊലപാതകം: പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ സ്വർണം മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു കത്തിച്ചു
Open in App
Home
Video
Impact Shorts
Web Stories