TRENDING:

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 11കാരൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റിൽ

Last Updated:
പ്രതികളിലൊരാൾക്ക് വെറും പതിനൊന്ന് വയസ് മാത്രമാണ് പ്രായമെന്ന് പൊലീസ് തന്നെയാണ് അറിയിച്ചത്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജനുവരി 26 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
advertisement
1/7
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 11കാരൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റിൽ
കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പതിനൊന്നുകാരൻ ഉൾപ്പെടെ ആറു കൗമാരക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയില്‍ ആദിവാസി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്
advertisement
2/7
ഝാർഖണ്ഡ് അതിർത്തി മേഖലയോട് ചേർന്ന് റാംപുർഹത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രദേശത്ത് ഒരു പ്രാദേശിക ഉത്സവം നടന്നുവരികയാണ്.
advertisement
3/7
ഇതിനിടെ ശനിയാഴ്ച വൈകിട്ടോടെ കടയിൽ പോയി മടങ്ങിവരികയായിരുന്ന പെൺകുട്ടികളെ ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
advertisement
4/7
തങ്ങൾക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ വീട്ടിൽ അറിയിച്ചിരുന്നില്ല. എന്നാൽ ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചപ്പോൾ സംശയം തോന്നിയ ഡോക്ടർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
advertisement
5/7
പെണ്‍കുട്ടികളിൽ നിന്ന് വിവരം ശേഖരിച്ച റാംപുർഹത് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഷയാൻ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമത്തിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
6/7
പ്രതികളിലൊരാൾക്ക് വെറും പതിനൊന്ന് വയസ് മാത്രമാണ് പ്രായമെന്ന് പൊലീസ് തന്നെയാണ് അറിയിച്ചത്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജനുവരി 26 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
advertisement
7/7
ഇരയാക്കപ്പെട്ട പെൺകുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 11കാരൻ ഉൾപ്പെടെ ആറ് പേര്‍ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories