TRENDING:

യുപിയിൽ കാണാതായ 15 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകം വസ്തുതർക്കത്തെ തുടർന്നെന്ന് പൊലീസ്

Last Updated:
ഹത്രാസ് സംഭവത്തിന് പിന്നാലെ, ഉത്തർപ്രദേശിൽ നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് പുറത്തുവരുന്നത്.
advertisement
1/6
യുപിയിൽ കാണാതായ 15കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ; കൊല വസ്തുതർക്കത്തെ തുടർന്നെന്ന് പൊലീസ്
ലക്നൗ: ഹത്രാസ് സംഭവത്തിന് പിന്നാലെ യുപിയിൽ നിന്ന് വീണ്ടും ദുഃഖകരമായ വാർത്ത. രണ്ടാഴ്ചമുൻപ് കാണാതായ 15കാരിയുടെ ജീർണിച്ച മൃതദേഹം ചോളപ്പാടത്തിൽ കണ്ടെത്തി. കാൺപൂർ ദേഹാതിലാണ് സംഭവം.
advertisement
2/6
സ്വത്തുതർക്കമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അമ്മാവന്മാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാൺപൂർ ദേഹാത് എസ്.പി. കേശവ് കുമാർ ചൗധരി പറഞ്ഞു.
advertisement
3/6
പെൺകുട്ടിയുടെ ഗ്രാമമായ ഗഹോലിയയിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള ചോളപ്പാടത്തിൽ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ശരീരത്തിന്റെ ഭാഗങ്ങൾ തെരുവ് നായ്ക്കളോ മറ്റോ ഭക്ഷിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
advertisement
4/6
എന്നാൽ, കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രക്ഷിതാക്കൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പൊലീസ് ഇതു തള്ളിക്കളയുന്നു.
advertisement
5/6
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപാണ് പെൺകുട്ടിയെ കാണാതായത്. ഒരാഴ്ച മുൻപ് രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകി.
advertisement
6/6
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ രണ്ട് അമ്മാവന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബ്രിജ് ലാൽ (65), ജിയ ലാൽ (60) എന്നിവരാണ് അറസ്റ്റിലായത്. സ്വത്തുതർക്കത്തെ തുടർന്ന് കൊല നടത്തുകയായിരുന്നുവെന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
യുപിയിൽ കാണാതായ 15 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകം വസ്തുതർക്കത്തെ തുടർന്നെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories