Bigg Boss Malayalam | ബിഗ് ബോസിൽ വീട്ടിൽ നിന്നും 50 ലക്ഷത്തിന്റെ തിളക്കം; ഈ നേട്ടം മണിക്കുട്ടനും സൂര്യക്കും സ്വന്തം
- Published by:user_57
- news18-malayalam
Last Updated:
50 ലക്ഷത്തിന്റെ നേട്ടത്തിനുള്ള ക്രെഡിറ്റ് സൂര്യക്കും മണിക്കുട്ടനും സ്വന്തം
advertisement
1/6

മലയാളം ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ രണ്ട് മത്സരാർത്ഥികളാണ് മണിക്കുട്ടനും സൂര്യ ജെ. മേനോനും. ഇരുവരും മുൻപൊരു സിനിമയിൽ ഒന്നിച്ചഭിനയിച്ച പരിചയം കൂടിയുണ്ട്. സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത സൂര്യ നൃത്തത്തിലും മോഡലിംഗിലും ഡി.ജെയിങ്ങിലും സജീവമായിരുന്നു
advertisement
2/6
ബിഗ് ബോസ് അവസാനിച്ച ശേഷവും ഇരുവരും വാർത്തകളിൽ നിറഞ്ഞു. സൂര്യ സൈബർ ഇടത്തിൽ ആക്രമണം നേരിട്ടപ്പോൾ, പിന്തുണയുമായി മണിക്കുട്ടൻ എത്തിയിരുന്നു. എന്നാലിപ്പോൾ അതിനെല്ലാമുപരി ഒരു 50 ലക്ഷത്തിന്റെ നേട്ടം ബിഗ് ബോസ് വീട്ടിലേക്കു എത്തിയിരിക്കുന്നു. ആ നേട്ടം സൂര്യക്കും മണിക്കുട്ടനും മാത്രം സ്വന്തമാണ്. എന്തെന്നല്ലേ? (തുടർന്ന് വായിക്കുക)
advertisement
3/6
എല്ലാ ടാസ്‌കുകളും ഭംഗിയായി നിർവഹിച്ച ഇവർ ബിഗ് ബോസ് വീട്ടിലെ മികച്ച നർത്തകർ കൂടിയാണ്. രണ്ടുപേരും ചേർന്ന് അവതരിപ്പിച്ച 'ഉറുമി' സിനിമയിലെ ആരാണേ ആരാണേ... എന്ന ഗാനം ഷോയിൽ സൂപ്പർഹിറ്റായിരുന്നു. ഈ വീഡിയോ യൂട്യൂബിൽ എത്തിയതും അവിടെയും വീഡിയോ ഹിറ്റടിച്ചു
advertisement
4/6
ഏപ്രിൽ മാസം 16ന് പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മില്യൺ അഥവാ 50 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ചടുലമായ കൊറിയോഗ്രഫിയാണ് വീഡിയോയുടെ ഹൈലൈറ്റ്. വീഡിയോ അവസാനിക്കുമ്പോൾ 'അയ്യപ്പനും കോശിയും സിനിമയിലെ' കലക്കാത്താ... എന്ന നാടൻ പാട്ടിന് ചുവടുകൾ തീർത്ത് സഹമത്സരാര്ഥികളും ഒപ്പം കൂടി
advertisement
5/6
2021 ഫെബ്രുവരി 14നാണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. മികച്ച രീതിയിൽ മുന്നേറിയ ഷോയുടെ ഫൈനൽ റൗണ്ട് ബാക്കി നിൽക്കെയാണ് കോവിഡ് മാനദണ്ഡങ്ങൾ മൂലം അധികൃതരെത്തി ലൊക്കേഷൻ സീൽ ചെയ്തതും ഷോ അവസാനിപ്പിക്കേണ്ടി വന്നതും
advertisement
6/6
വോട്ടിംഗ് അവസാനിച്ച സാഹചര്യത്തിൽ ഊഹാപോഹങ്ങളിൽ മണിക്കുട്ടനായിരിക്കും ബിഗ് ബോസ് മലയാളം സീസൺ 3 വിജയി എന്ന് സോഷ്യൽ മീഡിയയിൽ പ്രവചനം തകൃതിയാണ്
മലയാളം വാർത്തകൾ/Photogallery/Film/
Bigg Boss Malayalam | ബിഗ് ബോസിൽ വീട്ടിൽ നിന്നും 50 ലക്ഷത്തിന്റെ തിളക്കം; ഈ നേട്ടം മണിക്കുട്ടനും സൂര്യക്കും സ്വന്തം