TRENDING:

Khushboo അടി രഹസ്യമായി വേണോ പരസ്യമായി വേണോ? തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖുശ്ബു

Last Updated:
ഒരു നായകന്‍ തന്നോട് ചോദിച്ച മോശമായ ചോദ്യത്തെക്കുറിച്ചും ഖുശ്ബു വെളിപ്പെടുത്തി
advertisement
1/7
Khushboo അടി രഹസ്യമായി വേണോ പരസ്യമായി വേണോ? തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖുശ്ബു
സിനിമയുടെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ഇത്തരം അനുഭവങ്ങൾക്കെതിരെ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നും ഖുശ്ബു പറഞ്ഞു.
advertisement
2/7
ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനില്‍ സംസാരിക്കുന്നതിനിടയിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.
advertisement
3/7
സിനിമാ മേഖലയില്‍ മാത്രമല്ല, വിമാനത്തില്‍ വെച്ചും ലോക്കല്‍ ട്രെയിനിലും ഷെയര്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മള്‍ ചൂഷണത്തിന് വിധേയരാകാറുണ്ട്.
advertisement
4/7
ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യമെന്നും ഖുശ്ബു വേദിയിൽ പറഞ്ഞു. അഭിനയത്തിന്റെ തുടക്ക കാലത്ത് തനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്.
advertisement
5/7
ഒരു നായകന്‍ ഒരിക്കല്‍, 'ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ' എന്ന് ചോദിച്ചുവെന്നും ഖുശ്ബു. അതിന് നിങ്ങള്‍ക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് കൊള്ളണോ എന്നാണ് മറുപടി നൽകിയതെന്നും ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.
advertisement
6/7
ആ സമയത്ത് താന്‍ ഒരു പുതിയ നടിയാണെന്നോ, ഇതെന്റെ സിനിമാ ഭാവിയെ ബാധിക്കുമോ എന്നൊന്നും താന്‍ ചിന്തിച്ചില്ല. പ്രതികരിക്കുകയാണ് ചെയ്തതെന്നും ഖുശ്ബു.
advertisement
7/7
തന്റെ അഭിമാനം തനിക്ക് മറ്റെന്തിനെക്കാളും വലുതാണ് എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം. നിങ്ങള്‍ക്ക് നിങ്ങളോട് ബഹുമാനം ഉണ്ടാവണം, എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്കും നിങ്ങളോട് അതേ ബഹുമാനം ഉണ്ടാവുള്ളൂവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഇംതിയാസ് അലി, ഭൂമി പട്‌നാകര്‍, സുഹാസിനി മണിരത്‌നം, വാണി തൃപാതി ടികൂ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.
മലയാളം വാർത്തകൾ/Photogallery/Film/
Khushboo അടി രഹസ്യമായി വേണോ പരസ്യമായി വേണോ? തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖുശ്ബു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories