കോവിഡ് പോസിറ്റീവായ നടി ലെന അപ്പോൾ ആര്? വിശദീകരണവുമായി താരം ഇൻസ്റ്റഗ്രാമിൽ
- Published by:user_57
- news18-malayalam
Last Updated:
Actress Lena rubbishes reports of her turning Covid positive | തന്റെ യഥാർത്ഥ കോവിഡ് റിപ്പോർട്ട് പുറത്തു വിട്ട് ലെന
advertisement
1/6

ബ്രിട്ടനിൽ ഇംഗ്ലീഷ് ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പോയതായിരുന്നു നടി ലെന. അടുത്തിടെയാണ് ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞത്. ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന സിനിമയിൽ മലയാളി താരം നിമിഷ സജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാലിപ്പോൾ ലെന കോവിഡ് പോസിറ്റീവ് എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു
advertisement
2/6
ഇക്കഴിഞ്ഞ ഒൻപതാം തിയതി തന്നെ കോവിഡ് ടെസ്റ്റിന് വിധേയയായി പരിശോധനാ ഫലം ലഭിച്ചയാളാണ് ലെന. താരം കോവിഡ് പോസിറ്റീവ് എന്നത് തെറ്റായ വാർത്തെന്നു പറഞ്ഞു കൊണ്ട് ലെന ഇൻസ്റ്റഗ്രാമിൽ ഇതിനു വിശദീകരണം നൽകിയിട്ടുണ്ട്. ലെനയുടെ പരിശോധനാ ഫലം ചുവടെ
advertisement
3/6
ഇതാണ് RT-PCR ഫലം. ഇതനുസരിച്ച് ലെന കോവിഡ് നെഗറ്റീവ് ആണ്. ലെന ഇപ്പോൾ ബെംഗളുരുവിലാണ്. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ക്വറന്റീൻ പൂർത്തിയാക്കിയ ശേഷമേ താരം പുറത്തിറങ്ങൂ
advertisement
4/6
ഇപ്പോൾ താൻ ബെംഗളൂരു സർക്കാർ ആശുപത്രിയിൽ ക്വറന്റീനിൽ കഴിയുകയാണ്. ജീനോം സീക്വൻസിംഗ് ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ഇപ്പോൾ സുരക്ഷിതയാണെന്നും ലെന
advertisement
5/6
നിമിഷ സജയൻ പുറപ്പെട്ട് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ലെന യു.കെ.യിൽ എത്തിയത്. നടൻ ആദിൽ ഹുസ്സൈൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. നതാലിയ ശ്യാം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്
advertisement
6/6
ആദിൽ ഹുസൈനോപ്പം ലെന
മലയാളം വാർത്തകൾ/Photogallery/Film/
കോവിഡ് പോസിറ്റീവായ നടി ലെന അപ്പോൾ ആര്? വിശദീകരണവുമായി താരം ഇൻസ്റ്റഗ്രാമിൽ