TRENDING:

Archana Kavi 15 ദിവസത്തിനുള്ളിൽ ഇങ്ങനെ മാറുമോ? ഗംഭീര മേക്കോവറിൽ നടി അർച്ചന കവി

Last Updated:
നടി അർച്ചന കവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് നടിയുടെ ശരീരഭാരം വർധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്ന് അർച്ചന പറയുന്നു.
advertisement
1/7
Archana Kavi 15 ദിവസത്തിനുള്ളിൽ ഇങ്ങനെ മാറുമോ? ഗംഭീര മേക്കോവറിൽ നടി അർച്ചന കവി
നടി അർച്ചന കവിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ലോക്ഡൗൺ കാലത്ത് നടിയുടെ ശരീരഭാരം വർധിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു. Images- Archana Kavi / instagram
advertisement
2/7
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം ചിത്രങ്ങളിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തു. പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും വ്ലോഗും വെബ്സീരീസുമൊക്കെയായി അർച്ചന ഇപ്പോഴും തിരക്കിലാണ്.  Images- Archana Kavi / instagram
advertisement
3/7
ലോക്ഡൗൺ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങൾ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓൺ‌ലൈൻ വഴി കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയ്നർ വഴി ആരോ​ഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.  Images- Archana Kavi / instagram
advertisement
4/7
നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന. മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ വിശേഷങ്ങള്‍ ചെയ്തു. 2016ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന അർച്ചന സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  Images- Archana Kavi / instagram
advertisement
5/7
കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി ടി രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്നെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചതെന്നും അർച്ചന പറയുന്നു.  Images- Archana Kavi / instagram
advertisement
6/7
2016-ൽ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അർച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആര്‍ച്ചി എന്ന വ്ളോഗ് പുറത്തിറക്കിയിരുന്നു.  Images- Archana Kavi / instagram
advertisement
7/7
തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ് സീരീസുകളിലും അർച്ചന കവി അഭിനയിച്ചിരുന്നു.  Images- Archana Kavi / instagram
മലയാളം വാർത്തകൾ/Photogallery/Film/
Archana Kavi 15 ദിവസത്തിനുള്ളിൽ ഇങ്ങനെ മാറുമോ? ഗംഭീര മേക്കോവറിൽ നടി അർച്ചന കവി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories