TRENDING:

Bigg Boss Malayalam 4 | ഇത്തവണ കളറാക്കാന്‍ എത്തിയ 17 താരങ്ങൾ; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം

Last Updated:
മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച 17 മത്സരാര്‍ഥികള്‍ ഇവരാണ്
advertisement
1/18
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം
മലയാളികള്‍ക്ക് ഏറ്റവും പ്രയപ്പെട്ട ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചത് എങ്കില്‍ ഇത്തവണ തുടക്കത്തില്‍ തന്നെ 17 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 17 മത്സരാര്‍ഥികള്‍ ആരെല്ലാം പരിശോധിക്കാം.
advertisement
2/18
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും സ്ഥാനം കരസ്ഥമാക്കിയ അശ്വിന്‍ വിജയ് എന്ന പേര് മലയാളികള്‍ക്ക് പരിചിതമാണ്.ജനപ്രിയ ജാലവിദ്യക്കാരനാണ് അശ്വിന്‍ വിജയ്.
advertisement
3/18
മലയാളത്തിലെ സംഗീതലോകത്തെ സശ്രദ്ധയമായ പേരുകളില്‍ ഒന്നാണ് ബ്ലെസ്‌ലിയുടേത്. തന്റെ 21 വയസ്സിലാണ് അദ്ദേഹം തന്നെ സംഗീത പ്രേമികള്‍ക്കിടയില്‍ തരംഗം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി കൂടിയാണ് ബ്ലെസ്‌ലി
advertisement
4/18
മിസ് കേരള 2021 ഫൈനലിസ്റ്റ് ആയിരുന്നു നിമിഷ. നിയമവിദ്യാര്‍ഥിയാണ്. മോഡലിംഗ് രംഗത്ത് സജീവമാണ്.
advertisement
5/18
മലയാളത്തിലെ ജനപ്രിയ വിജെമാരില്‍ ഒരാളാണ് ശാലിനി നായര്‍. ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി എത്തിയിട്ടുണ്ട്.
advertisement
6/18
മലയാളത്തിലെ വളര്‍ന്നുവരുന്ന നടിമാരില്‍ ഒരാളാണ് ജാനകി. 'ചങ്ക്സ്', 'ചാണക്യ തന്ത്രം', 'ഒരു യമണ്ടന്‍ പ്രണയകഥ' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'തേനും വയമ്പും' എന്ന സീരിയലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
advertisement
7/18
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റേതായ ഇടം സ്വന്തമാക്കിയിട്ടുണ്ട് ദില്‍ഷ. കായിലാണ്ടി ജിഎംവിഎച്ച്എസ്എസ്, ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പഠിച്ചത്.
advertisement
8/18
ഒരു മോട്ടിവേഷനല്‍ സ്പീക്കര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരാണ് ഡോ. റോബിന്‍ രാധാകൃഷ്ണനു ഉള്ളത്. ഇദ്ദേഹം ഡോ. മച്ചാന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ വളരെ അധികം പ്രസിന്ധമാണ്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി പേര്‍ ഇദ്ദേഹത്തെ പിന്‍തുടരുന്നുണ്ട്.
advertisement
9/18
കേരളത്തിലെ ജനപ്രിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ഡെയ്സി ഡേവിഡ്. അനാര്‍ക്കലി മരയ്ക്കല്‍, എസ്റ്റര്‍ അനില്‍ തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
advertisement
10/18
കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ 'പ്രീമിയര്‍ പദ്മിനി' വെബ് സീരിസിലൂടെയും മറ്റും പരിചിതനാണ്. കോമഡി എക്‌സ്പ്രസ് പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സപ്രേഷണം ചെയ്ത കോമഡി സ്റ്റാഴ്‌സ് സീസണ്‍ 2 അഖിലിനെ താരമാക്കിവളര്‍ത്തിയത്.
advertisement
11/18
മലയാളം സംസാരിക്കുന്ന അമേരിക്കക്കാരി സോഷ്യല്‍ മീഡിയ താരമാണ് അവര്‍. മലയാളം ബിഗ് ബോസില്‍ എത്തുന്ന ആദ്യത്തെ വിദേശികൂടിയാണ് ഇവര്‍.
advertisement
12/18
പ്രശസ്ത ബോഡി ബില്‍ഡറാണ് ജാസ്മിന്‍ മൂസ. രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തു ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്ന് അവര്‍ ജീവിതത്തില്‍ പോരാടിയത്.
advertisement
13/18
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരം. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ 2006ലായിരുന്നു സിനിമാ അരങ്ങേറ്റം നടത്തുന്നത്.നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു ധന്യ.
advertisement
14/18
ടെലിവിഷന്‍ താരവും മോഡലുമാണ് റോണ്‍സണ്‍ വിന്‍സെന്റ്. 'ഭാര്യ', 'സീത', 'അനുരാഗം', 'കൂടത്തായി' തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ താരം അഭിനയിച്ചു. മലയാളികള്‍ക്ക് പ്രിയങ്കരനാണ് അദ്ദേഹം.
advertisement
15/18
മോഹന്‍ലാല്‍ നായകനായ നരനിലൂടെ സിനിമാ ജീവിതം ആരംഭിച്ചു. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
advertisement
16/18
സീരിയലുകളിലൂടെയും ടെലിവിഷന്‍ ഗെയിം ഷോകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനാണ് നവീന്‍ അറയ്ക്കല്‍.
advertisement
17/18
'കോമഡി ഫെസ്റ്റിവല്‍', 'കോമഡി ഫെസ്റ്റിവല്‍' തുടങ്ങിയ ഷോകളില്‍ ഹാസ്യനടനായാണ് സൂരജ് തേലക്കാട് തന്റെ കരിയര്‍ ആരംഭിച്ചത്. 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിച്ചതിന് ശേഷമാണ് താരം കൂടുതല്‍ സുപരിചിതനായത്.
advertisement
18/18
വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെ അഭിനയിച്ച് മലയാളി മനസ്സില്‍ ഇടം പിടിച്ചതാരമാണ് സുചിത്ര.
മലയാളം വാർത്തകൾ/Photogallery/Film/
Bigg Boss Malayalam 4 | ഇത്തവണ കളറാക്കാന്‍ എത്തിയ 17 താരങ്ങൾ; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories