TRENDING:

നടി ആത്മഹത്യ ചെയ്തു; പക്ഷെ ഗൂഗിൾ ട്രെൻഡ്‌സിൽ കാണുന്ന പേര് നടി അനുപമ പരമേശ്വരന്റേത്

Last Updated:
Google trends erroneously showing actress Anupama Parameswaran's name for another | കഴിഞ്ഞ ദിവസം മുതൽ അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡ്‌സിന്റെ ട്രെൻഡിംഗ് പട്ടികയിലുണ്ട്
advertisement
1/8
നടി ആത്മഹത്യ ചെയ്തു; പക്ഷെ ഗൂഗിൾ ട്രെൻഡ്‌സിൽ കാണുന്ന പേര് നടി അനുപമ പരമേശ്വരന്റേത്
നടി ആത്മഹത്യ ചെയ്ത വാർത്തയുമായി ബന്ധപ്പെട്ട് മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡ്‌സിന്റെ ട്രെൻഡിംഗ് പട്ടികയിൽ. കഴിഞ്ഞ ദിവസം മുതൽ അനുപമയുടെ പേര് ഈ പട്ടികയിലുണ്ട്
advertisement
2/8
ഗൂഗിൾ ട്രെൻഡ്‌സിന്റെ പട്ടികയിൽ നോക്കിയാൽ അനുപമ പരമേശ്വരൻ എന്ന പേര് കാണാം. ഒരേ പേരിൽ മറ്റൊരു നടി കൂടി ഉണ്ടായതാണ് വിഷയം
advertisement
3/8
ഭോജ്പുരി നടി അനുപമ പഥകിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് അനുപമയുടെ മരണം നടന്നതായി റിപ്പോർട്ട് വരുന്നത്
advertisement
4/8
എന്നാൽ ഈ താരത്തിന്റെ പേരിന് പകരമാണ് അനുപമ പരമേശ്വരന്റെ പേര് ഗൂഗിൾ ട്രെൻഡിൽ പൊന്തിവരുന്നത്. സെർച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെൻഡിംഗ് പട്ടികയിൽ വിഷയങ്ങൾ ഇടംപിടിക്കുക
advertisement
5/8
എന്നാൽ അനുപമ പരമേശ്വരനാകട്ടെ നീണ്ട ഇടവേളയ്ക്കു ശേഷം 'മണിയറയിലെ അശോകൻ' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങി വരവിനു ഒരുങ്ങുകയാണ്
advertisement
6/8
പ്രേമത്തിലെ മേരിയായി അഭിനയ ജീവിതം തുടങ്ങിയ അനുപമ കേവലം മൂന്ന് മലയാള ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. മലയാളത്തിൽ നിന്നും മാറിനിൽക്കാൻ കാരണം ട്രോൾ ആക്രമണമാണെന്നും അനുപമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു
advertisement
7/8
'മണിയറയിലെ അശോകൻ' സിനിമയിൽ അസിസ്റ്റന്റ് ഡയറക്‌ടറുടെ വേഷവും അനുപമയ്ക്കുണ്ട്. ആദ്യമായാണ് അത്തരമൊരു ചുമതല അനുപമ ഏറ്റെടുക്കുന്നത്
advertisement
8/8
മലയാളത്തിൽ നിന്നും മാറി നിന്നെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അനുപമ സജീവമാണ്
മലയാളം വാർത്തകൾ/Photogallery/Film/
നടി ആത്മഹത്യ ചെയ്തു; പക്ഷെ ഗൂഗിൾ ട്രെൻഡ്‌സിൽ കാണുന്ന പേര് നടി അനുപമ പരമേശ്വരന്റേത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories