ജയിംസ് ബോണ്ട് മാതൃകയില്‍ കെജിഎഫിന് തുടര്‍ച്ച; നായകന്‍ മാറിയേക്കും, മൂന്നാം ഭാഗം 2025ല്‍ ആരംഭിക്കും
- Published by:Arun krishna
- news18-malayalam
Last Updated:
കെജിഎഫിന്‍റെയും നായകന്‍ റോക്കിയുടെയും കഥ തുടരുമെന്ന സൂചന നല്‍കിയാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിച്ചത്.
advertisement
1/5

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വീശിയടിച്ച കൊടുങ്കാറ്റായിരുന്നു പ്രശാന്ത് നീല്‍ - യാഷ് ടീമിന്‍റെ കെജിഎഫ് . കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം. രണ്ട് ഭാഗങ്ങളായാണ് തീയേറ്ററിലെത്തിയത്. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച പല സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.
advertisement
2/5
കെജിഎഫിന്‍റെയും നായകന്‍ റോക്കിയുടെയും കഥ തുടരുമെന്ന സൂചന നല്‍കിയാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിച്ചത്. കെജിഎഫ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാവ് വിജയ് കിരഗൊണ്ടൂര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു.
advertisement
3/5
കെജിഎഫിന്‍റെ മൂന്നാം ഭാഗത്തിനായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും.. സംവിധായകന്‍ പ്രശാന്ത് നീല്‍ അദ്ദേഹത്തിന്‍റെ പുതിയ സിനിമയായ സലാറിന്‍റെ തിരക്കുകളിലാണ്. അതിന് ശേഷം മാത്രമേ കെജിഎഫ്. മൂന്നാം ഭാഗമുണ്ടാവൂ എന്നും അത് ചിലപ്പോൾ 2025-ലായിരിക്കുമെന്നും വിജയ് പറഞ്ഞു.
advertisement
4/5
വിചാരിച്ചത് പോലെ എല്ലാം നടന്നാല്‍ 2026-ലായിരിക്കും കെ.ജി.എഫ് 3 റിലീസ് ചെയ്യുക. യഷ് നായകനായി കെ.ജി.എഫിന് അഞ്ച് ഭാഗങ്ങളുണ്ടാകും. അഞ്ചാം ഭാഗത്തിന് ശേഷം പുതിയൊരു നായകനെ വെച്ച് ഇതേ ചിത്രത്തിന്റെ തുടർച്ചകളുണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
advertisement
5/5
ഹോളിവുഡിൽ ജെയിംസ് ബോണ്ട് ചിത്രങ്ങളെ മാതൃകയാക്കിയാകും നായകനെ മാറ്റുന്നത്. വിജയ് കിരഗണ്ടൂർ പറഞ്ഞു. ഹോംബാലെ പ്രൊഡക്ഷൻസിലെ മറ്റൊരു നിർമാതാവായ കാർത്തിക് ഗൗഡയും കെ.ജെ.എഫ് 3 വൈകുമെന്ന് അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ജയിംസ് ബോണ്ട് മാതൃകയില്‍ കെജിഎഫിന് തുടര്‍ച്ച; നായകന്‍ മാറിയേക്കും, മൂന്നാം ഭാഗം 2025ല്‍ ആരംഭിക്കും