മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ദ കോറിന് രണ്ട് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ വിലക്ക്?
- Published by:Anuraj GR
- news18-malayalam
Last Updated:
നേരത്തെ മോഹൻലാലും ഹണി റോസും അഭിനയിച്ച മോൺസ്റ്റർ എന്ന ചിത്രവും ഈ രണ്ട് രാജ്യങ്ങൾ വിലക്കിയിരുന്നു
advertisement
1/7

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി പ്രദർശനത്തിനെത്തുകയാണ്. ഹിറ്റ് മേക്കർ ജിയോ ബേബി ഒരുക്കി കാതൽ ദ കോർ എന്ന ചിത്രമാണ് നവംബർ 23ന് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ താരം ജ്യോതികയാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുള്ളത്.
advertisement
2/7
ഒട്ടേറെ സവിശേഷതകളുമായാണ് കാതൽ ദ കോർ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. 12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
advertisement
3/7
അതിനിടെ രണ്ട് ഗൾഫ് രാജ്യങ്ങൾ കാതൽ ദ കോർ എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളാണ് ചിത്രം വിലക്കിയത്. ചലച്ചിത്ര പ്രവർത്തകനായ എ ബി ജോർജ് ആണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്.
advertisement
4/7
സിനിമയുടെ ഉള്ളടക്കമാണ് ഖത്തറും കുവൈറ്റും വിലക്ക് ഏർപ്പെടുത്താൻ കാരണമെന്നാണ് വിവരം. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് ചിത്രം വിലക്കാൻ കാരണം.
advertisement
5/7
നേരത്തെ മോഹൻലാലും ഹണിറോസ് മുഖ്യവേഷത്തിലെത്തിയ മോൺസ്റ്റർ എന്ന സിനിമയും ഖത്തറും കുവൈറ്റും വിലക്കിയിരുന്നു. ഈ ചിത്രത്തിന്‍റെ ഉള്ളടക്കവും സ്വവർഗാനുരാഗികളുടെ കഥയായിരുന്നു.
advertisement
6/7
ഏറെ പ്രതീക്ഷയോടെയാണ് കാതൽ ദ കോർ റിലീസിന് എത്തുന്നത്. ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദര്‍ശ് സുകുമാരൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
advertisement
7/7
സാലു കെ തോമസാണ് ഛായാഗ്രഹണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കാതൽ ദ കോർ നിർമിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സൻ സ്‌കറിയയും ചേര്‍ന്നാണ് രചന നിർവഹിച്ചിട്ടുള്ളത്. വേഫെറെര്‍ ഫിലിംസ് ആണ് വിതരണം.
മലയാളം വാർത്തകൾ/Photogallery/Film/
മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ദ കോറിന് രണ്ട് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ വിലക്ക്?