TRENDING:

മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ

Last Updated:
കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു. മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തി
advertisement
1/7
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ഇന്നു തുടങ്ങും. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്.
advertisement
2/7
സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും കൊളംബോയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയിലേക്ക് വിമാനം കയറിയിരുന്നു.
advertisement
3/7
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചു. 
advertisement
4/7
മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും  താമസിക്കുന്നതും ഒരേ ഹോട്ടലിലാണ്.
advertisement
5/7
11 വർഷത്തിനുശേഷമാണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ ഒരുമിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു.
advertisement
6/7
പിന്നീട് 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലും ഇരുവരും ഒരുമിച്ചെത്തി.
advertisement
7/7
ശ്രീലങ്ക, യു കെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.
മലയാളം വാർത്തകൾ/Photogallery/Film/
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബോയിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories