Krishnankutty Pani Thudangi | ചായം കൊണ്ട് മൂടിയ ആ മുഖത്തിന് പിന്നിലാര്? 'കൃഷ്ണൻകുട്ടി പണിതുടങ്ങി'യിലെ രഹസ്യം പുറത്തുവിട്ട് സംവിധായകൻ
- Published by:user_57
- news18-malayalam
Last Updated:
Revealing Krishnakutti in Krishnankutty Pani Thudangi | ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പൻ ആരെന്നു പറഞ്ഞപോലെ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' സിനിമയിലെ കൃഷ്ണൻകുട്ടി ഇതാ. പ്രേക്ഷകർക്ക് സുപരിചിതനായ ആ നടൻ ആരെന്നറിയേണ്ടേ?
advertisement
1/6

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന ചിത്രത്തിലെ രഹസ്യം പുറത്തുവിട്ട് സംവിധായകൻ. Zee5ലൂടെ പുറത്തിറങ്ങിയ ചിത്രത്തിൽ മുഖത്തു ചായം കൊണ്ട് മൂടിയ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെയാണ് വെളിച്ചത്തുകൊണ്ടു വന്നിരിക്കുന്നത്
advertisement
2/6
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ പിന്തുടർന്ന വഴിതന്നെയാണ് ഈ ചിത്രത്തിന്റെ അണിയറക്കാരും സ്വീകരിച്ചത്. കുഞ്ഞപ്പനായി വന്ന സൂരജ് തേലക്കാടിന്റെ വിവരങ്ങൾ സിനിമ റിലീസ് ചെയ്ത ശേഷം മാത്രമാണ് പുറത്തുവിട്ടത്. അതുപോലെയാണ് ഇവിടെയും. മലയാളി പ്രേക്ഷകർക്ക് വളരെ പരിചയമുള്ള മുഖമാണ് ആ ചായത്തിന് പിന്നിൽ, ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഇദ്ദേഹം പ്രധാനിയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
മലയാള സിനിമയിലെ സ്വഭാവനടനായി ശ്രദ്ധ നേടിയ ശ്രീകാന്ത് മുരളിയാണ് ഇത്. ബിഗ് ബോസ് ഷോയിലെ പ്രധാന സംഘാടകരിൽ ഒരാളായ ഇദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ സീസണിലാണ് പ്രേക്ഷകർ അറിയാനിടയായത്
advertisement
4/6
'എൻ്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ് ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തിയത്
advertisement
5/6
'പൊടിമീശ മുളയ്ക്കണ കാലം' എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്
advertisement
6/6
ഹോം നഴ്സ് ആയ ഉണ്ണികൃഷ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Krishnankutty Pani Thudangi | ചായം കൊണ്ട് മൂടിയ ആ മുഖത്തിന് പിന്നിലാര്? 'കൃഷ്ണൻകുട്ടി പണിതുടങ്ങി'യിലെ രഹസ്യം പുറത്തുവിട്ട് സംവിധായകൻ