TRENDING:

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ താരം; ജയിലറിൽ അഭിനയച്ചതിന് രജനീകാന്തിന് ലഭിച്ചത് 200 കോടിയിലധികം രൂപ!

Last Updated:
ഇന്ത്യയിൽ ഒരു സിനിമയ്ക്ക് ഒരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്
advertisement
1/5
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ താരം; ജയിലറിൽ അഭിനയച്ചതിന് രജനീകാന്തിന് ലഭിച്ചത് 200 കോടിയിലധികം രൂപ!
പുറത്തിറങ്ങി ഒരു മാസമാകുമ്പോഴും തിയേറ്ററുകളിൽ ജയിലർ ഉണ്ടാക്കിയ ഓളം അവസാനിച്ചിട്ടില്ല. ഇന്ത്യയിൽ മാത്രം 328 കോടി രൂപയാണ് ഇതുവരെ ജയിലർ സ്വന്തമാക്കിയത്. ആഗോള തലത്തിൽ നെൽസൺ-രജനീകാന്ത് ചിത്രത്തിന്റെ കളക്ഷൻ 600 കോടി കവിഞ്ഞു.
advertisement
2/5
ഈ ചിത്രത്തിലൂടെ രാജ്യത്തെ ഏറ്റവും വിലകൂടിയ താരമായി മാറിയിരിക്കുകയാണ് രജനീകാന്ത്. നിലവിൽ നൂറ് കോടിക്കു മുകളിൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ രജനീകാന്തിന് ജയിലറിൽ നിന്നും ലഭിച്ചത് ഇരുന്നൂറ് കോടിക്കു മുകളിലാണ്.
advertisement
3/5
110 കോടിയാണ് ജയിലറിൽ രജനീകാന്തിന് പ്രതിഫലമായി ലഭിച്ചത്. ഇതുകൂടാതെ വീണ്ടുമൊരു നൂറ് കോടി കൂടി താരത്തിന് ജയിലറിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ലാഭവിഹിതമായാണ് രജനീകാന്തിന് ഇത്രയും വലിയ തുക ലഭിച്ചത്.
advertisement
4/5
ഇതോടെ ഒരു ചിത്രത്തിന് മാത്രം രജനിക്ക് ലഭിച്ച പ്രതിഫലം 210 കോടി രൂപയാണ്. ഇന്ത്യയിൽ ഒരു സിനിമയ്ക്ക് ഒരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. ചിത്രത്തിന്റെ സംവിധായകൻ നെൽസണും ലാഭവിഹിതത്തിന്റെ ഒരു പങ്ക് കണ്ടിരുന്നു.
advertisement
5/5
നൂറ് കോടി ലാഭവിഹിതത്തിനു പുറമേ, സൺ പിക്ചേഴ്സ് മേധാവി കലാനിധി മാരൻ രജനീകാന്തിന് BMW X7 ആഢംബര കാറും സമ്മാനിച്ചിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിലെത്തിയാണ് കലാനിധി മാരൻ കാർ സമ്മാനിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ താരം; ജയിലറിൽ അഭിനയച്ചതിന് രജനീകാന്തിന് ലഭിച്ചത് 200 കോടിയിലധികം രൂപ!
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories